Follow KVARTHA on Google news Follow Us!
ad

2 മിനിട്ടില്‍ 5 കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയ യുവതി!

സിഡ്‌നി: (www.kvartha.com 30.01.2016) രണ്ട് മിനിട്ടില്‍ 5 കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കി ഓസ്‌ട്രേലിയന്‍ യുവതി മാധ്യമങ്ങളില്‍ സ്ഥാനം പിടിച്ചു. Australia, Mother, Babies,
സിഡ്‌നി: (www.kvartha.com 30.01.2016) രണ്ട് മിനിട്ടില്‍ 5 കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കി ഓസ്‌ട്രേലിയന്‍ യുവതി മാധ്യമങ്ങളില്‍ സ്ഥാനം പിടിച്ചു. മൂന്ന് കുട്ടികളുടെ മാതാവായ കിം ടുസ്സിയാണ് ഒരു പ്രസവത്തില്‍ 5 കുട്ടികള്‍ക്ക് ജന്മം നല്‍കിയത്.

രണ്ട് പെണ്‍കുട്ടികളും ഒരു മകനുമാണ് കിമ്മിനുള്ളത്. ഇതില്‍ ആണ്‍കുട്ടി ആദ്യത്തെ വിവാഹബന്ധത്തിലുള്ളതാണ്. ഒരു ആണ്‍കുട്ടി കൂടി വേണമെന്ന ആഗ്രഹം ജനിച്ച കിം നാലാമതും ഗര്‍ഭം ധരിക്കുകയായിരുന്നു.

വുമണ്‍സ് ഡേ ഡോട്ട് കോമില്‍ വന്ന റിപോര്‍ട്ടനുസരിച്ച് 2 മിനിട്ടില്‍ കിം 5 കുഞ്ഞുങ്ങളേയും പ്രസവിച്ചുവെന്നാണ്. അഞ്ച് കുഞ്ഞുങ്ങളും ആരോഗ്യത്തോടെ സുരക്ഷിതമായിരിക്കുന്നുവെന്നും റിപോര്‍ട്ടില്‍ പറയുന്നു.

SUMMARY: An Australian mother-of-three has given birth to quintuplets.

Keywords: Australia, Mother, Babies,