Follow KVARTHA on Google news Follow Us!
ad

കാക്കി നിക്കറില്‍ നിന്നു ആര്‍എസ്എസിന് മോചനം

ആര്‍എസ്എസ് നേതൃത്വം ഔദ്യോഗിക വേഷമായ കാക്കി കുട്ടി പാന്റ് ഉപേക്ഷിക്കുന്നു. ഡിസൈനര്‍ പാന്റുകളിലേക്ക് കൂടുമാറി കൂടുതല്‍ അനുയായികളെ ആകര്‍ഷിക്കാനാണ് പാര്‍ട്ടി തീരുമാനം. The Rashtriya Swayamsevak Sangh (RSS) may shed its customary khaki shorts in a bid to reach out to more people, buoyed by a recent upsurge in the number of its volunteers and branches.
ന്യൂഡല്‍ഹി:(www.kvartha.com 31.01.2016)  ആര്‍എസ്എസ് നേതൃത്വം ഔദ്യോഗിക വേഷമായ കാക്കി കുട്ടി പാന്റ് ഉപേക്ഷിക്കുന്നു. ഡിസൈനര്‍ പാന്റുകളിലേക്ക് കൂടുമാറി കൂടുതല്‍ അനുയായികളെ ആകര്‍ഷിക്കാനാണ് പാര്‍ട്ടി തീരുമാനം.

ഇപ്പോള്‍ ധരിക്കുന്ന ഇറക്കം കുറഞ്ഞ നിക്കറുകള്‍ ഉപേക്ഷിച്ചു ഇനി മുതല്‍ നീളമുളള പാന്റ് ധരിക്കാം. ആര്‍എസിഎസിന്റെ നിര്‍ണായക തീരുമാനങ്ങള്‍ കൈക്കൊളളുന്ന പ്രതിനിധി സഭയാണ് പുതിയ മാറ്റങ്ങള്‍ കൊണ്ടുവരുന്നത്. പുതിയ തീരുമാനം അംഗീകരിച്ചതായും വിജയദശമി ദിനം മുതല്‍ ഈ നിര്‍ദേശം നടപ്പിലാവുമെന്നും പബ്ലിസിറ്റി ചീഫ് മന്‍മോഹന്‍ വൈദ്യ പറഞ്ഞു.

RSS khaki
വിജയദശമി ദിവസം ആര്‍എസ്എസ് ചീഫ് നടത്തുന്ന അഭിസംബോധന പ്രസംഗത്തില്‍ വൊളന്റിയര്‍മാര്‍ പുതിയ പാന്റ് ധരിച്ചുവരണമെന്നാണ് നിര്‍ദേശം. അതല്ലെങ്കില്‍ 2017 ഏപ്രിലില്‍ നടക്കുന്ന സംഘ് ശിക്ഷ് എന്നറിയപ്പെടുന്ന ട്രെയ്‌നിങ് മുതലാവും പാന്റ് രൂപം മാറിയെത്തുകയെന്നും അദ്ദേഹം. നീല, ഗ്രേ, ബ്രൗണ്‍ തുടങ്ങിയ നിറങ്ങളിലുളള പാന്റുകളാണ് ചില മുതിര്‍ന്ന നേതാക്കള്‍ നിര്‍ദേശിച്ചിരിക്കുന്നത്. എന്നാല്‍ യുവാക്കളെ ആകര്‍ഷിക്കാന്‍ ഡിസൈനര്‍ പാന്റുകളാണ് നല്ലതെന്നും ചില നേതാക്കന്മാര്‍ക്ക് അഭിപ്രായമുണ്ട്.

2010ല്‍ ലെതര്‍ ബെല്‍റ്റ് മാറ്റി ക്യാന്‍വസ് ബെല്‍റ്റ് നല്‍കിയതാണ് നേതൃത്വത്തിന്റെ ചരിത്രത്തിലെ ഏറ്റവും പുതിയ മാറ്റം. ഫുള്‍ സ്ലീവ് വെളള ഷര്‍ട്ടുകള്‍ മാറ്റി പകരം ടീ ഷര്‍ട്ടുകള്‍ ഉപയോഗിക്കാമെന്ന നിര്‍ദേശവും വന്നിട്ടുണ്ടെങ്കിലും അക്കാര്യത്തില്‍ തീരുമാനമായിട്ടില്ല.
       
SUMMARY: The Rashtriya Swayamsevak Sangh (RSS) may shed its customary khaki shorts in a bid to reach out to more people, buoyed by a recent upsurge in the number of its volunteers and branches.

In about a month, the organisation will take a final call on a much-deliberated makeover that may see trousers replace the pleated shorts that members wear.