Follow KVARTHA on Google news Follow Us!
ad

തലമുടി കളര്‍ ചെയ്യാന്‍ ലക്ഷങ്ങള്‍ മുടക്കിയെന്ന വാര്‍ത്ത തളളി കത്രീന

ഫിത്തൂറില്‍ കത്രീന കൈഫിന്റെ തലമുടി കളര്‍ ചെയ്യാന്‍ 55 ലക്ഷം രൂപ ചെലവാക്കിയെന്ന വാര്‍ത്ത വലിയ പ്രാധാന്യമാണ് നേടിയത്. Actress Katrina Kaif has brushed aside reports that it cost Rs.55 lakh to colour her hair red for filmmaker Abhishek Kapoor’s “Fitoor”.
(www.kvartha.com 31.01.2016) ഫിത്തൂറില്‍ കത്രീന കൈഫിന്റെ തലമുടി കളര്‍ ചെയ്യാന്‍ 55 ലക്ഷം രൂപ ചെലവാക്കിയെന്ന വാര്‍ത്ത വലിയ പ്രാധാന്യമാണ് നേടിയത്. സിനിമാ മാഗസിനുകളിലും സൈറ്റുകളിലുമെല്ലാം ഈ വാര്‍ത്ത വൈറലായി. ഫിത്തൂറിന്റെ ട്രെയ്‌ലറും ഗാനങ്ങളും പുറത്തിറങ്ങിയതോടെ കത്രീനയുടെ ചുവന്ന മുടിക്ക് ആരാധകരേറി.

എന്നാല്‍ ഈ വാര്‍ത്തകളെല്ലാം കത്രീന തള്ളിക്കളഞ്ഞിരിക്കുന്നു. മുടി കളര്‍ ചെയ്യാന്‍ 55 ലക്ഷം മുടക്കുകയെന്നത് നടക്കാത്ത കാര്യമാണെന്നു പറയുന്നു കത്രീന. കശ്മീരി യുവതിയുടെ വേഷത്തിലാണ് താരം ഫിത്തൂറില്‍ അഭിനയിക്കുന്നത്. കശ്മീരി സ്ത്രീകളുടെ തലമുടിയുടെ കളര്‍ ഏതാണ്ട് ചുവപ്പു നിറത്തിലുള്ളതാണ്.

Katrina Kaif Hair colour
പ്രണയവും പ്രതികാരവും പറയുന്ന സിനിമയാണ് ഫിത്തൂര്‍. സിനിമയുടെ സ്വഭാവത്തിനും ഈ നിറം ചേരും. സംവിധായകന്‍ അഭിഷേക് കപൂറിന്റെ ആശയമാണ് ഈ ഹെയര്‍ൈസ്റ്റലെന്നും പറയുന്നു കത്രീന കൈഫ്. ആദിത്യ റോയ് കപൂറും കത്രീന കൈഫും മുഖ്യവേഷത്തില്‍ അഭിനയിച്ച ഫിത്തൂര്‍ ഉടന്‍ തന്നെ തിയെറ്ററിലെത്തും.
     

SUMMARY: Actress Katrina Kaif has brushed aside reports that it cost Rs.55 lakh to colour her hair red for filmmaker Abhishek Kapoor’s “Fitoor”, saying that “it’s not even possible”.“I don’t even think that’s possible, even if you want to… It is all a kind of slightly sensationalised piece of news that comes out and gets highlighted, which more often than not turns out to be baseless,” said Katrina .