Follow KVARTHA on Google news Follow Us!
ad

രോഹിത് വെമുല ദളിതനായിരുന്നില്ല; ആരോപണങ്ങള്‍ അടിസ്ഥാനമില്ലാത്തതെന്നു സുഷമ സ്വരാജ്

ദളിത് ഗവേഷണ വദ്യാര്‍ഥി രോഹിത് വെമുലയുടെ മരണത്തിന് പിന്നില്‍ എന്‍ഡിഎ സര്‍ക്കാരാണെന്ന കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ആരോപണം തിരുത്തി കേന്ദ്ര മന്ത്രി സുഷമ സ്വരാജ്. Hours after Congress vice president Rahul Gandhi held the NDA government responsible for Dalit scholar Rohith Vemula's suicide - Union External Affairs minister Sushma Swaraj in a startling revelation claimed that the scholar was not a Dalit. BJP, National, Politics, Minister, Haidrabad, Rahul Gandhi, Congress, NDA.
ഹൈദരാബാദ്: (www.kvartha.com 31.01.2016) ദളിത് ഗവേഷണ വദ്യാര്‍ഥി രോഹിത് വെമുലയുടെ മരണത്തിന് പിന്നില്‍ എന്‍ ഡി എ സര്‍ക്കാരാണെന്ന കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ആരോപണം തിരുത്തി കേന്ദ്ര മന്ത്രി സുഷമ സ്വരാജ്.

രോഹിത് ദളിത് വിദ്യാര്‍ഥിയല്ലെന്നും ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നുമാണ് സുഷമ പറഞ്ഞത്. രോഹിത്തൊരു ദളിതനല്ലെന്നാണ് എനിക്ക് കിട്ടിയ വിവരം. കുറച്ചുപേര്‍ ചേര്‍ന്നു അയാളെ ദളിതനെന്നു ചിത്രീകരിക്കുകയായിരുന്നു. രോഹിത് ദളിതനാണെന്നു സ്ഥാപിച്ചെടുക്കാന്‍ സൃഷ്ടിച്ച വിവരങ്ങള്‍ അടിസ്ഥാനമല്ലാത്തതാണെന്നും കേന്ദ്രമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. വധേര കുലത്തില്‍പ്പെട്ടയാളാണ് രോഹിത്. ഇതൊരു പിന്നോക്ക വിഭാഗം മാത്രമാണ്, ദളിതല്ലെന്നും സുഷമ.

കഴിഞ്ഞ മാസം ഓഗസ്റ്റില്‍ രോഹിത് അടക്കം അഞ്ചു ദളിത് വിദ്യാര്‍ഥികളെ കോളജ് ഹോസ്റ്റലില്‍ നിന്നു പുറത്താക്കിയിരുന്നു. കോളജിലെ എ ബി വി പി പ്രവര്‍ത്തകനായ വിദ്യാര്‍ഥിയുമായുണ്ടായ സംഘട്ടനത്തെത്തുടര്‍ന്നായിരുന്നു ഇത്. ഇതിനു പിന്നാലെയാണ് രോഹിത് ആത്മഹത്യ ചെയ്തത്. ഇത് ഏറെ രാഷ്ട്രീയ വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു. ഇതേസമയം, രോഹിത്തിനൊപ്പം പുറത്താക്കപ്പെട്ട വിദ്യാര്‍ഥികള്‍ കോളജില്‍ നിരാഹാര സമരം തുടരുകയാണ്. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ശനിയാഴ്ച നിരാഹാര സമരത്തില്‍ പങ്കെടുത്തിരുന്നു.
         
BJP, National, Politics, Minister, Haidrabad, Rahul Gandhi, Congress, NDA.


SUMMARY: Hours after Congress vice president Rahul Gandhi held the NDA government responsible for Dalit scholar Rohith Vemula's suicide - Union External Affairs minister Sushma Swaraj in a startling revelation claimed that the scholar was not a Dalit.

Keywords: BJP, National, Politics, Minister, Haidrabad, Rahul Gandhi, Congress, NDA.