Follow KVARTHA on Google news Follow Us!
ad

മുസ്ലീം ബിജെപി നേതാവിന്റെ വീട്ടില്‍ നിന്നും ബീഫ് കണ്ടെത്തിയെന്ന് വാദം; മട്ടന്‍, ചിക്കന്‍ ഷോപ്പുകള്‍ അടച്ചുപൂട്ടണമെന്ന് വലതുപക്ഷ സംഘടനകള്‍

ദെവാസ്(മദ്ധ്യപ്രദേശ്): (www.kvartha.com 30.01.2016) ദെവാസ് ജില്ലയിലെ ബിജെപി നേതാവിന്റെ വീട്ടില്‍ നിന്നും ബീഫ് കണ്ടെത്തിയെന്ന് പറയപ്പെടുന്നതിന്റെ രണ്ടാം നാള്‍ ജില്ലയിലെ മാംസ വില്പന ശാലകള്‍ നീക്കണമെന്നാവശ്യപ്പെട്ട് വലതുപക്ഷ സംഘടനകള്‍ രംഗത്ത്.BJP, India, Food, Madhya pradesh, Politics.
ദെവാസ് (മദ്ധ്യപ്രദേശ്): (www.kvartha.com 30.01.2016) ദെവാസ് ജില്ലയിലെ ബിജെപി നേതാവിന്റെ വീട്ടില്‍ നിന്നും ബീഫ് കണ്ടെത്തിയെന്ന് പറയപ്പെടുന്നതിന്റെ രണ്ടാം നാള്‍ ജില്ലയിലെ മാംസ വില്പന ശാലകള്‍ നീക്കണമെന്നാവശ്യപ്പെട്ട് വലതുപക്ഷ സംഘടനകള്‍ രംഗത്ത്. ടൗണിലെ ക്ഷേത്രങ്ങള്‍ക്കും സ്‌കൂളുകള്‍ക്കും സമീപമുള്ള മട്ടന്‍, ചിക്കന്‍ ഷോപ്പുകള്‍ മതവികാരം വൃണപ്പെടുത്തുന്നുവെന്നും അതിനാല്‍ ഇവ അടച്ചുപൂട്ടണമെന്നുമാണ് ഇവരുടെ ആവശ്യം.

ബിജെപി നേതാവായ അന്‍വറും നാല് ബന്ധുക്കളുമാണ് ബുധനാഴ്ച അറസ്റ്റിലായത്. പശുവിനെ അറുത്തുവെന്ന ആരോപണമാണ് ഇവര്‍ക്കെതിരെ ഉയര്‍ന്നത്. ദെവാസില്‍ നിന്നും 30 കിമീ അകലെയുള്ള വസതിയില്‍ വെച്ചായിരുന്നു ഇത്. പശുവിന്റെ അമറല്‍ കേട്ടെത്തിയ ചിലര്‍ വീട്ടില്‍ നിന്നും പശുവിറച്ചിയും പശുവിന്റെ തലയും കണ്ടെത്തിയെന്നാണ് വലതുപക്ഷ സംഘടനകളുടെ വാദം.
BJP, Beef,

എന്നാല്‍ വലതുപക്ഷ സംഘടനകളുടെ വാദം അന്‍വറിന്റെ മുതിര്‍ന്ന സഹോദരന്‍ നിഷേധിച്ചു.

ഇതവരുടെ സര്‍ക്കാരാണ്. അവര്‍ എന്തൊക്കെയാണ് എഴുതിപിടിപ്പിച്ചിരിക്കുന്നതെന്ന് അറിയില്ല. അത് പശുവിറച്ചി ആയിരുന്നില്ല സഹോദരന്‍ പറഞ്ഞു.

ജില്ലയിലെ ബിജെപി ന്യൂനപക്ഷ സെല്ലിന്റെ വൈസ് പ്രസിഡന്റായിരുന്നു അന്‍വര്‍. അറസ്റ്റിന് ശേഷം അന്‍വറിനെ പാര്‍ട്ടി പുറത്താക്കിയിരുന്നു.

പട്ടണത്തിലെ എല്ലാ മാംസ ഷോപ്പുകളുടേയും നടത്തിപ്പുകാര്‍ മുസ്ലീങ്ങളാണ്. ഇവരെ ലക്ഷ്യമിട്ട് വലതുപക്ഷ സംഘടനകള്‍ പ്രശ്‌നമുണ്ടാക്കുന്നുവെന്നാണ് ആരോപണം.

എന്നാല്‍ ലാബ് പരിശോധനയില്‍ പിടിച്ചെടുത്ത മാംസം പശുവിറച്ചിയാണെന്ന് തെളിഞ്ഞാല്‍ അന്‍വറിന്റെ കുടുംബത്തെ ബഹിഷ്‌കരിക്കണമെന്നാണ് പ്രദേശത്തെ പള്ളി കമ്മിറ്റിയുടെ തീരുമാനം.

SUMMARY: Two days after the alleged recovery of beef from BJP leader’s house in Dewas district of Madhya Pradesh, the right-wing activists on Friday demanded the removal of mutton and chicken shops from the town.

Keywords: BJP, India, Food, Madhya pradesh, Politics.