Follow KVARTHA on Google news Follow Us!
ad

ബാര്‍ബിയുടെ മേക്ക്ഓവര്‍

നീണ്ടു കൊലുന്നനെയുളള ശരീരവും തിളങ്ങുന്ന നീലക്കണ്ണുകളുമുളള സുന്ദരി. ജീവനുളള സ്ത്രീ ശരീരത്തിന് ഒരിക്കലും സ്വപ്നം കാണാന്‍ പോലുമാകാത്ത അംഗവടിവ് കൊണ്ട് ലോകമൊട്ടാകെ ആരാധകരെ സൃഷ്ടിച്ച ബാര്‍ബി ഡോളുകളെ ഓര്‍മയില്ലേ? Barbie, long the stereotypical blue-eyed blonde bombshell, has been given a makeover. The iconic doll will now be available in three new body types -- tall, petite and curvy.
(www.kvartha.com 30.01.2016) നീണ്ടു കൊലുന്നനെയുളള ശരീരവും തിളങ്ങുന്ന നീലക്കണ്ണുകളുമുളള സുന്ദരി. ജീവനുളള സ്ത്രീ ശരീരത്തിന് ഒരിക്കലും സ്വപ്നം കാണാന്‍ പോലുമാകാത്ത അംഗവടിവ് കൊണ്ട് ലോകമൊട്ടാകെ ആരാധകരെ സൃഷ്ടിച്ച ബാര്‍ബി ഡോളുകളെ ഓര്‍മയില്ലേ? കുട്ടികള്‍ക്ക് കളിക്കാനുളള ഒരു കളിപ്പാട്ടമെന്നതില്‍ കവിഞ്ഞു സ്ത്രീ സൗന്ദര്യത്തിന്റെ ഉദാത്ത മാതൃക കൂടിയായിരുന്നു ബാര്‍ബികള്‍.

ബാര്‍ബിയുടെ വരച്ചു വച്ചതു പോലെയുളള കണ്ണുകളും പുരികവും ചുണ്ടും മൂക്കുമൊക്കെ ഒരു തവണയെങ്കിലും കൊതിക്കാത്ത പെണ്‍കൊടിമാരില്ല. ഇപ്പോഴിതാ പരമ്പരാഗതമായി തുടര്‍ന്നുവരുന്ന രൂപഭംഗിക്ക് പുറമേ കൂടുതല്‍ മേക്ക്ഓവര്‍ രൂപങ്ങളുമായി തിരിച്ചുവരികയാണ് ബാര്‍ബി. ഉരമുളളത്, ഒതുങ്ങിയ ശരീരമുളളത്, ഉരുണ്ട ശരീരമുളളത് തുടങ്ങി മൂന്നു പുതിയ രൂപങ്ങളിലാണ് ബാര്‍ബി വിപണിയിലെത്തുന്നത്.

56 വര്‍ഷത്തിന് ശേഷമാണ് പരമ്പരാഗത രൂപം ഉപേക്ഷിച്ചു ബാര്‍ബിസുന്ദരി പുതിയ രൂപത്തിലും ഭാവത്തിലുമെത്തുന്നത്. തുടക്കം മുതലുളള ബാര്‍ബിയെ കൂടി ചേര്‍ത്തു നാലു വ്യത്യസ്ത രൂപത്തിലുളള പാവകള്‍ ലഭ്യമാണ്. വെളുപ്പും കറുപ്പുമടക്കം ശരീരത്തിന് ഏഴ് നിറങ്ങളുളള, കണ്ണുകള്‍ക്ക് 22 വ്യത്യസ്ത നിറങ്ങളുളള, 24 രീതിയില്‍ മുടി കെട്ടിവച്ചിരിക്കുന്ന പാവകള്‍ കമ്പനി പുറത്തിറക്കുന്നുണ്ട്. ചുരുക്കിപ്പറഞ്ഞാല്‍ വ്യത്യസ്ത രൂപത്തിലും വലുപ്പത്തിലുമുളള പാവകള്‍ വിപണിയിലെത്തും. ലോകത്തില്‍ ഏറ്റവുമധികം ആരാധകരുളള ഫാഷന്‍ ഡോളാണ് ബാര്‍ബി.

ലോകത്താകമാനമുളള സ്ത്രീകളും ബാര്‍ബിയെ ഒരു അതിസുന്ദരിയായാണ് കാണുന്നത്. അതുകൊണ്ട് സ്ത്രീകളോടും അവരുടെ മാതാപിതാക്കളോടും ഞങ്ങള്‍ക്കൊരു കടമയുണ്ട്. ബാര്‍ബിയിലൂടെ സ്ത്രീയുടെ മറ്റു സൗന്ദര്യങ്ങളും കാണിച്ചു കൊടുക്കുകയാണിതെന്നും ബാര്‍ബി ബ്രാന്‍ഡിന്റെ സീനിയര്‍ വൈസ് പ്രസിഡന്റും ഗ്ലോബല്‍ ജനറല്‍ മാനെജറുമായ ഈവ്‌ലിന്‍ മാസോക്കോ പറയുന്നു. പുതിയ ബാര്‍ബി സുന്ദരിമാര്‍ ബ്രാന്‍ഡിന്റെ വില്‍പ്പന ഉയര്‍ത്തുമെന്നു പ്രതീക്ഷിക്കുന്നതായും ഈവ്‌ലിന്‍ പറയുന്നു.

Barbie  Makeoverമനുഷ്യ സ്ത്രീയുടെ ശാരീരിക വടിവിനോട് ഒരു സാദൃശ്യവുമില്ലാത്ത തായിരുന്നു ബാര്‍ബിയുടെ രൂപം. നിര്‍മാതാക്കള്‍ സ്വയം സൃഷ്ടിച്ചെടുത്തൊരു രൂപമായിരുന്നു ഇത്. എന്നാല്‍ 2014ല്‍ ലിമ്‌ലി എന്ന ബാര്‍ബി നിര്‍മിച്ചു കമ്പനി ഈ പതിവ് അവസാനിപ്പിച്ചിരുന്നു. മനുഷ്യ സ്ത്രീയുടെ ശരീര അളവുകള്‍ക്ക് അനുപാതമായാണ് ഈ പാവ നിര്‍മിച്ചത്. ഈ പതിവാണ് കമ്പനി മേക്ക്ഓവറോടെയെത്തുന്ന പാവകളുടെ നിര്‍മാണത്തിലും സ്വീകരിച്ചത്. എന്തായാലും പുതിയ മേക്കോവറോടെയെത്തുന്ന ബാര്‍ബിക്കായി കാത്തിരിക്കുകയാണ് കുട്ടി ആരാധകര്‍.
         
SUMMARY: Barbie, long the stereotypical blue-eyed blonde bombshell, has been given a makeover. The iconic doll will now be available in three new body types -- tall, petite and curvy.

The best-selling doll's manufacturer Mattel announced the new looks Thursday, ending a 56-year-old tradition of Barbie having just one physique: unrealistically perfect.