Follow KVARTHA on Google news Follow Us!
ad

മുസ്ലിം ലീഗ് ആര്‍.എസ്.എസിനെതിരേ മൗനംപാലിക്കുന്നു: പ്രൊഫ. മുഹമ്മദ് സുലൈമാന്‍

ന്യൂനപക്ഷ വിഭാഗത്തിന് നേരെ അക്രമം നടക്കുന്നത് എതിര്‍ക്കേണ്ട മുസ്ലിം ലീഗും കേരളയാത്ര നയിക്കുന്ന കുഞ്ഞാലിക്കുട്ടിയും ആര്‍.എസ്.എസിനെതിരേയും ബി.ജെ.പിയെക്കുറിKasaragod, Kerala, Press meet, Press-Club, Muslim-League, RSS, BJP,
കാസര്‍കോട്: (www.kvartha.com 30.01.2016) ന്യൂനപക്ഷ വിഭാഗത്തിന് നേരെ അക്രമം നടക്കുന്നത് എതിര്‍ക്കേണ്ട മുസ്ലിം ലീഗും കേരളയാത്ര നയിക്കുന്ന കുഞ്ഞാലിക്കുട്ടിയും ആര്‍.എസ്.എസിനെതിരേയും ബി.ജെ.പിയെക്കുറിച്ചും മൗനംപാലിക്കുന്നുവെന്ന് ഐ.എന്‍.എല്‍ ദേശീയ പ്രസിഡണ്ട് പ്രൊഫ. മുഹമ്മദ് സുലൈമാന്‍ പറഞ്ഞു. കാസര്‍കോട് പ്രസ്‌ക്ലബില്‍ നടന്ന മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ന്യൂനപക്ഷ ദളിത് വിഭാഗങ്ങള്‍ക്ക് വേണ്ടി പ്രക്ഷോഭം നടത്തേണ്ട പാര്‍ട്ടിയായിരുന്നു മുസ്്‌ലിംലീഗ്. എന്നാല്‍ അവരെ വളരെയധികം ഭയപ്പെടുന്നതായിട്ടാണ് കാണുന്നതെന്നും അദ്ദേഹംപറഞ്ഞു. അഴിമതി ആരോപിതനായ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജ്യത്തിന് മുഴുവന്‍ നാണക്കേടാണ് ഉണ്ടാക്കിയിരിക്കുന്നതെന്നും ജയിലാണ് അദ്ദേഹത്തിന്റെ ഇനി സ്ഥാനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒരുകോണ്‍ഗ്രസ് മുഖ്യമന്ത്രി ആദ്യമായാണ് ഇത്രവും വലിയ അഴിമതി കേസില്‍ പെടുന്നത്. കര്‍ണാടകയില്‍ യദ്യൂരപ്പയും ബീഹാറില്‍ ലാലുപ്രസാദ് യാദവും ഉണ്ടാക്കിയ നാണക്കേടിനെക്കാള്‍ വലിയ സംഭവമാണ് ഉമ്മന്‍ ചാണ്ടി. ഇപ്പോള്‍ കോടതി ഉത്തരവിന്റെ താല്‍ക്കാലിക സ്‌റ്റേ മാത്രമേ ലഭിച്ചുള്ളു.അതുകൊണ്ട് കോടതി അദ്ദേഹത്തിന് ക്ലീന്‍ ചീറ്റ് നല്‍കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ തന്നെ രാജി വെക്കുന്നതാണ് അദ്ദേഹത്തിന് അഭികാമ്യം. സാങ്കേതികമായ കാരണങ്ങളാല്‍ രാജി നീട്ടിക്കൊണ്ടുപോകുന്നത് മൂലം സമയം പാഴാകുക മാത്രമേയുള്ളൂ.- അദ്ദേഹം പറഞ്ഞു.

Kasaragod, Kerala, Press meet, Press-Club, Muslim-League, RSS, BJP, Prof Mohammed Sulaiman against Muslim League.


Keywords:  Kasaragod, Kerala, Press meet, Press-Club, Muslim-League, RSS, BJP, Prof Mohammed Sulaiman against Muslim League.