Follow KVARTHA on Google news Follow Us!
ad

പാക്കിസ്ഥാന്‍ 182 മദ്രസകള്‍ അടച്ചുപൂട്ടി; 162 സംഘടനകളുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു

ഇസ്ലാമാബാദ്: (www.kvartha.com 30.01.2016) പാക്കിസ്ഥാനില്‍ സുരക്ഷ അധികാരികള്‍ 182 മദ്രസകള്‍ അടച്ചുപൂട്ടി. ഈPakistan, Madrassa,
ഇസ്ലാമാബാദ്: (www.kvartha.com 30.01.2016) പാക്കിസ്ഥാനില്‍ സുരക്ഷ അധികാരികള്‍ 182 മദ്രസകള്‍ അടച്ചുപൂട്ടി. ഈ മദ്രസകള്‍ തീവ്രവാദം വളത്തുന്നുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. കൂടാതെ 162ഓളം നിരോധിത സംഘടനകളുടെ ബാന്‍ക് അക്കൗണ്ടുകളും സര്‍ക്കാര്‍ മരവിപ്പിച്ചു. തീവ്രവാദികള്‍ക്ക് സാമ്പത്തീക സഹായം ലഭിക്കാതിരിക്കാനാണിത്.

ദേശീയ തീവ്രവാദ വിരുദ്ധ ആക്ഷന്‍ പ്ലാനിന്റെ ഭാഗമായാണ് നടപടി. പാക്കിസ്ഥാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ എക കണ്ഠമായാണ് ആക്ഷന്‍ പ്ലാനിന് അംഗീകാരം നല്‍കിയത്. നിരോധിത സംഘടനകളെ നിരീക്ഷിക്കാനും സുരക്ഷ അധികൃതര്‍ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. തീവ്രവാദ ഭീഷണി ഏറ്റവും ശക്തമായ രാജ്യങ്ങളിലൊന്നാണ് പാക്കിസ്ഥാന്‍.

SUMMARY: Pakistani security authorities have shut down 182 madrassas - schools - across the country for being involved in stoking extremism.

Keywords: Pakistan, Madrassa,