Follow KVARTHA on Google news Follow Us!
ad

ഒരു മതവും അസഹിഷ്ണുത പഠിപ്പിക്കുന്നില്ല: മമത ബാനര്‍ജി

കൊല്‍ക്കത്ത: (www.kvartha.com 31.01.2016) ഒരു മതവും ഒരു വ്യക്തിയേയും അസഹിഷ്ണുത പഠിപ്പിക്കുന്നില്ലെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി.Mamata Banerjee, National, West Bengal, Chief Minister, India, Kolkata.
കൊല്‍ക്കത്ത: (www.kvartha.com 31.01.2016) ഒരു മതവും ഒരു വ്യക്തിയേയും അസഹിഷ്ണുത പഠിപ്പിക്കുന്നില്ലെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. സഹിഷ്ണുത സമയത്തിന്റെ ആവശ്യമാണെന്നും മമത പറഞ്ഞു.

നമുക്ക് ഹൃദയ വിശാലത വേണം. ഒരു മതവും നമ്മെ അസഹിഷ്ണുതയുള്ളവരാകാന്‍ പഠിപ്പിക്കുന്നില്ല. വിശാലത കൊണ്ട് ഹിന്ദുമതം സാര്‍വത്രീക മതമാണ്. മറ്റ് മത വിശ്വാസികളെ ബഹുമാനിക്കാനാണ് ഹിന്ദുമതം പഠിപ്പിക്കുന്നത് - മമത പറഞ്ഞു. ഭാരത് സേവാശ്രമ സംഘത്തിന്റെ വാര്‍ഷീക ആഘോഷങ്ങളില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവർ.

ഇന്ത്യന്‍ സംസ്‌കാരം ജാതിമത ഭേദമെന്യേ ഒരുമയുടെ പാഠങ്ങള്‍ പഠിപ്പിക്കുന്നു. ഭാരത് സേവാശ്രമ സംഘം ദുര്‍ബലരെ സഹായിച്ച് പാരമ്പര്യമുള്ളവരാണ്. നിര്‍ലോഭമായ പ്രവര്‍ത്തനങ്ങളിലൂടെ സംഘടന സ്വദേശത്തും വിദേശത്തും നല്ല പേര് സമ്പാദിച്ചിട്ടുണ്ടെന്നും മമത കൂട്ടിച്ചേര്‍ത്തു.

Mamata Banerjee, National, West Bengal, Chief Minister, India, Kolkata.


SUMMARY: Kolkata: Terming tolerance as the need of the hour, West Bengal Chief Minister Mamata Banerjee today said that no religion teaches one to be intolerant and that Hinduism with its message to respect all has evolved into a “universal religion”.

Keywords: Mamata Banerjee, National, West Bengal, Chief Minister, India, Kolkata.