Follow KVARTHA on Google news Follow Us!
ad

കിടിലന്‍ ലുക്കില്‍ മുംബൈ റെയ്ല്‍വേ സ്റ്റേഷനുകള്‍; കളര്‍ഫുളളാക്കി മാറ്റിയത് എന്‍ജിഒ

റെയ്‌വേ സ്റ്റേഷന്‍ എന്നു കേട്ടാല്‍ നമ്മുടെ മനസില്‍ ചൂളം വിളിച്ചെത്തുന്ന കുറെ ദൃശ്യങ്ങളുണ്ട്. മാലിന്യങ്ങള്‍ കുന്നുകൂടി കിടക്കുന്ന, ഭക്ഷണാവശിഷ്ടങ്ങള്‍ അലക്ഷ്യമായി വലിച്ചെറിഞ്ഞ സ്ഥലം. The ‘Making a Difference’ (MAD) Foundation has planned to mobilise 500 volunteers to colour 30 staircases at the Borivali and Khar railway stations.
(www.kvartha.com 30.01.2016) റെയ്‌വേ സ്റ്റേഷന്‍ എന്നു കേട്ടാല്‍ നമ്മുടെ മനസില്‍ ചൂളം വിളിച്ചെത്തുന്ന കുറെ ദൃശ്യങ്ങളുണ്ട്. മാലിന്യങ്ങള്‍ കുന്നുകൂടി കിടക്കുന്ന, ഭക്ഷണാവശിഷ്ടങ്ങള്‍ അലക്ഷ്യമായി വലിച്ചെറിഞ്ഞ സ്ഥലം. പൊട്ടിപ്പൊളിഞ്ഞ ഇരിപ്പിടങ്ങളും മറ്റും അലങ്കാരത്തിനായുണ്ടാകും. ഇന്ത്യയിലെ മിക്ക റെയ്ല്‍വേ സ്റ്റേഷനുകളിലെയും കാഴ്ചകള്‍ ഇത്തരത്തിലാണ്. മുംബൈ നഗരത്തിലെ റെയ്ല്‍വേ സ്റ്റേഷനുകളുടെ അവസ്ഥയും ഏതാണ്ട് ഇങ്ങനെയൊക്കെയാണ്. എന്നാല്‍ അതൊക്കെ കുറച്ച് ദിവസം മുന്‍പത്തെ കഥ. ഇന്ന് മുംബൈയിലെ സ്റ്റേഷനുകളുടെ ലുക്കേ മാറിയിരിക്കുന്നു.

സ്റ്റേഷനകളെ കളര്‍ഫുള്ളാക്കി മാറ്റിയിരിക്കുകയാണ് ഒരു എന്‍ജിഒ. ബോറിവാലി, ഘര്‍ എന്നീ സ്റ്റേഷനുകളിലാണ് മേക്കിങ് എ ഡിഫറന്‍സ് ഫൗണ്ടേഷന്‍ വര്‍ണപ്പൊലിമ തീര്‍ത്തത്. സംഘടനയുടെ അഞ്ഞൂറോളം വരുന്ന വൊളണ്ടിയര്‍മാരാണ് നഗരത്തിലെ രണ്ടു സ്റ്റേഷനുകളിലും ചിത്രങ്ങളും മറ്റും വരച്ച് മനോഹരമാക്കിയത്. കുഞ്ഞു കുട്ടികള്‍ക്കുള്ള കാര്‍ട്ടൂണ്‍ ബുക്കിന്റെ താളുകള്‍ പോലെയാണിപ്പോള്‍ റെയ്ല്‍വേ സ്റ്റേഷനുകളുടെ ചുമരുകള്‍.

മാനും കടുവയും പൂക്കളും പൂമ്പാറ്റയുമെല്ലാം സ്റ്റേഷനുകളില്‍ നിറഞ്ഞു നില്‍ക്കുന്നു. ടിക്കറ്റ് കൗണ്ടര്‍, സ്റ്റെപ്പുകള്‍, പാര്‍ക്കിങ് സ്ഥലത്തെ മതിലുകള്‍, വിശ്രമമുറിയിലെ ചുമരുകള്‍ തുടങ്ങി എല്ലായിടത്തും വര്‍ണവിസ്മയം. അഞ്ഞൂറോളം വരുന്ന വൊളണ്ടിയര്‍മാരുടെ ദിവസങ്ങളുടെ അധ്വാനഫലമാണിത്.
       
The ‘Making a Difference’ (MAD) Foundation has planned to mobilise 500 volunteers to colour 30 staircases at the Borivali and Khar railway stations.


SUMMARY: The ‘Making a Difference’ (MAD) Foundation has planned to mobilise 500 volunteers to colour 30 staircases at the Borivali and Khar railway stations.