Follow KVARTHA on Google news Follow Us!
ad

ടി.പി. ശ്രീനിവാസനെ ആക്രമിച്ചവര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന് വി എസ്

യുഎന്‍ മുന്‍ അംബാസഡറും ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാനുമായ Thiruvananthapuram, Chief Minister, V.S Achuthanandan, Kerala,
തിരുവനന്തപുരം: (www.kvartha.com 30.01.2016) യുഎന്‍ മുന്‍ അംബാസഡറും ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാനുമായ ടി.പി. ശ്രീനിവാസനെ ആക്രമിച്ചവര്‍ക്കെതിരെ കര്‍ശന നടപടി എടുക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍. കയ്യേറ്റത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ ബന്ധപ്പെട്ടവര്‍ തയാറാകണമെന്ന് പറഞ്ഞ വി എസ് ഏതെങ്കിലും വ്യക്തികളെ ആക്രമിച്ചുകൊണ്ടല്ല, ഒരു നയത്തെ എതിര്‍ക്കേണ്ടതെന്നും വ്യക്തമാക്കി.

ഹയര്‍ സെക്കന്‍ഡറി ഡയറക്ടറായിരുന്ന കേശവേന്ദ്ര കുമാറിന്റെ മേല്‍ കരി ഓയില്‍ ഒഴിച്ച കെഎസ്‌യുക്കാര്‍ക്കെതിരെയുള്ള കേസ് പിന്‍വലിച്ച മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് ടി.പി. ശ്രീനിവാസനു നേരെയുള്ള അതിക്രമത്തെ അപലപിക്കാന്‍ ധാര്‍മികമായി ഒരവകാശവുമില്ലെന്നും വിഎസ് പറഞ്ഞു.

ആഗോള വിദ്യാഭ്യാസ സമ്മേളനത്തിനു കോവളത്ത് എത്തിയപ്പോഴാണ് പോലീസ് നോക്കി നില്‍ക്കെ എസ്എഫ്‌ഐ ജില്ലാ നേതാവ് ശ്രീനിവാസന്റെ കരണത്തടിച്ചു വീഴ്ത്തിയത്. എസ്എഫ്‌ഐ ജില്ലാ വൈസ് പ്രസിഡന്റും വിളപ്പില്‍ ഏരിയ പ്രസിഡന്റുമായ ജെ.എസ്. ശരതാണ് ശ്രീനിവാസനെ ആക്രമിച്ചത്. ഒരു ഡസനോളം കേസുകളിലെ പ്രതിയാണ് ശരത്.

Kerala: CPM student activists assault former diplomat T P Sreenivasan, Thiruvananthapuram, Chief Minister, V.S Achuthanandan, Kerala.


Also Read:
നീലേശ്വരത്ത് കോണ്‍ഗ്രസ് സാംസ്‌കാരിക കേന്ദ്രത്തിന് നേരെ ആക്രമണം


Keywords: Kerala: CPM student activists assault former diplomat T P Sreenivasan, Thiruvananthapuram, Chief Minister, V.S Achuthanandan, Kerala.