Follow KVARTHA on Google news Follow Us!
ad

സീക്ക വൈറസ് രോഗഭീഷണി: ഗര്‍ഭിണികളായ സഞ്ചാരികള്‍ക്ക് ഇന്ത്യ യാത്രാനിയന്ത്രണം ഏര്‍പ്പെടുത്തി

വിദേശ രാജ്യങ്ങളില്‍ ഭീഷണിയുയര്‍ത്തുന്ന സീക്ക വൈറസ് രോഗത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ ഗര്‍ഭിണികളായന സഞ്ചാരികള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി. Fearing an outbreak, India is issuing a travel alert on Saturday asking pregnant women to avoid travel to the 24 countries and territories where the Zika virus is suspected to cause microcephaly.
ന്യൂഡല്‍ഹി:(www.kvartha.com 30.01.2016)  വിദേശ രാജ്യങ്ങളില്‍ ഭീഷണിയുയര്‍ത്തുന്ന സീക്ക വൈറസ് രോഗത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ ഗര്‍ഭിണികളായ സഞ്ചാരികള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി. വൈറസ് ഭീഷണിയുളള 24 രാജ്യങ്ങളിലേക്കും കേന്ദ്രഭരണ പ്രദേശങ്ങളിലേക്കുളള യാത്ര ഒഴിവാക്കണമെന്നു നിര്‍ദേശിച്ചിട്ടുണ്ട്.

നവജാത ശിശുക്കള്‍ ചെറിയ തലയോടെ ജനിച്ചുവീഴുന്നതും തലച്ചോര്‍ സംബന്ധമായ അസുഖങ്ങളുമാണ് സീക്ക വൈറസ് ബാധയുടെ ലക്ഷണം. 26 ലക്ഷത്തോളം കുട്ടികളാണ് ഓരോ വര്‍ഷവും ഇന്ത്യയില്‍ ജനിച്ചുവീഴുന്നത്. ഇതില്‍ തന്നെ ആയിരക്കണക്കിന് കുട്ടികള്‍ക്ക് ജനിച്ചു വീണയുടന്‍ ഇന്‍ഫെക്ഷന്‍ ഉണ്ടാകുന്നതും പതിവാണ്. ഗര്‍ഭപാത്രത്തില്‍ നിന്നു വളര്‍ച്ചയില്ലാതെ ജനിച്ചു വീഴുന്ന കുട്ടികളുടെ എണ്ണവും കുറവല്ല.

എന്നാല്‍ എച്ച് വണ്‍ എന്‍ വണ്‍ പോലെയുളള ഇന്‍ഫഌവന്‍സ വൈറസുകള്‍ പോലെ സീക്ക വൈറസ് നേരിട്ടു രോഗികളില്‍ നിന്നു രോഗികളിലേക്ക് പകരില്ല. കൊതുകുകളാണ് ഈ രോഗം പരത്തുന്നത്. രോഗം ബാധിച്ച ഒരാളെ കടിച്ച കൊതുക് മറ്റൊരാളെ കടിച്ചാല്‍ ഈ രോഗം പകരാം.

അതുകൊണ്ട് തന്നെ രോഗം ബാധിച്ചയാള്‍ ഒരു രാജ്യത്തുനിന്നു മറ്റൊരു രാജ്യത്തെത്തിയാല്‍ ഇത് ലോകവ്യാപകമായി പടരാനുളള സാധ്യതയേറെയാണെന്നു ആരോഗ്യ വിദഗ്ധര്‍ പറയുന്നു. അടുത്തയാഴ്ച മുതല്‍ അമേരിക്ക, കരീബിയ തുടങ്ങിയിടങ്ങളില്‍ നിന്നു വരുന്ന രോഗികളെ വിമാനത്താവളങ്ങളില്‍ പരിശോധനയ്ക്ക് വിധേയമാക്കും.

ഇവരില്‍ പനി, ദേഹത്ത് തടിച്ചുപൊങ്ങല്‍, ശരീര-പേശി വേദന തുടങ്ങിയ ലക്ഷണങ്ങള്‍ ഉണ്ടെന്നു ബോധ്യമായാല്‍ പ്രവേശനം നിഷേധിക്കുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. ശ്രീലങ്ക പോലെയുളള രാജ്യങ്ങളില്‍ രോഗബാധയുളള രാജ്യങ്ങളെ പരിശോധയ്ക്ക് വിധേയമാക്കിയ ശേഷമാണ് രാജ്യത്ത് പ്രവേശിപ്പിക്കുന്നത്.

Fearing an outbreak, India is issuing a travel alert on Saturday asking pregnant women to avoid travel to the 24


SUMMARY: Fearing an outbreak, India is issuing a travel alert on Saturday asking pregnant women to avoid travel to the 24 countries and territories where the Zika virus is suspected to cause microcephaly, a condition in which babies are born with abnormally small heads and brain damage.