Follow KVARTHA on Google news Follow Us!
ad

പ്രവാചകന്റെ സാങ്കല്പീക ചിത്രം പ്രസിദ്ധീകരിച്ച എഡിറ്റര്‍ അറസ്റ്റില്‍

ഹൈദരാബാദ്: (www.kvartha.com 30.01.2016) മതവികാരം വൃണപ്പെടുത്തിയ കേസില്‍ ഒരു പ്രസിദ്ധീകരണത്തിന്റെ ചീഫ് എഡിറ്റര്‍ അറസ്റ്റിലായി.Muslims, Prophet, Hurt,
ഹൈദരാബാദ്: (www.kvartha.com 30.01.2016) മതവികാരം വൃണപ്പെടുത്തിയ കേസില്‍ ഒരു പ്രസിദ്ധീകരണത്തിന്റെ ചീഫ് എഡിറ്റര്‍ അറസ്റ്റിലായി. ബന്ദ് ല പബ്ലിക്കേഷന്‍സ് ലിമിറ്റഡിന്റെ ബന്ദ് ല സായ് ബാബുവാണ് അറസ്റ്റിലായത്. പ്രവാചകനെ കുറിച്ച് അപകീര്‍ത്തികരമായ വിവരങ്ങളും പ്രവാചകന്റെ സാങ്കല്പീക ചിത്രവും പ്രസിദ്ധീകരിച്ചതിനാണ് അറസ്റ്റ്.

തെലങ്കാന സ്‌റ്റേറ്റ് പബ്ലിക് സര്‍വീസ് കമ്മീഷന്‍ പരീക്ഷയില്‍ ഉദ്യോഗാര്‍ത്ഥികള്‍ പഠിക്കുന്ന വിജേതാ ബുക്കിന്റെ ചീഫ് എഡിറ്ററാണ് ബാബു.

മജ്‌ലിസ് തഹഫുസ് ഖത് മെ നുബുവത് ട്രസ്റ്റ് സെക്രട്ടറി മുഹമ്മദ് അര്‍ഷാദ് അലി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്.

ബന്ദ് ല പബ്ലിക്കേഷന്റെ എല്ലാ ബുക്കുകളും പിടിച്ചെടുത്തതായി ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ വി സത്യനാരായണ അറിയിച്ചു. പബ്ലിക്കേഷന്റെ എല്ലാ ഓഫീസുകളും സീല്‍ ചെയ്തു.

Hyderabad: The chief editor and owner of a publications house has been arrested for hurting the religious sentiments of Muslims, police said on Friday.


SUMMARY: Hyderabad: The chief editor and owner of a publications house has been arrested for hurting the religious sentiments of Muslims, police said on Friday.

Keywords: Muslims, Prophet, Hurt,