Follow KVARTHA on Google news Follow Us!
ad

വീടുവിട്ട വിദ്യാര്‍ത്ഥിനി വിവാഹിതയായി; അതും മറ്റൊരു യുവതിയുമായി

ഫരീദാബാദ്: (www.kvartha.com 30.01.2016) സര്‍ക്കാര്‍ പോളീ ടെക്‌നിക്കിലെ വിദ്യാര്‍ത്ഥിനി ഇരുപത്തിയഞ്ചുകാരിയെ വിവാഹം ചെയ്തു.National, wedding, Marriage, Girl, Agra, UP.
ഫരീദാബാദ്: (www.kvartha.com 30.01.2016) സര്‍ക്കാര്‍ പോളീ ടെക്‌നിക്കിലെ വിദ്യാര്‍ത്ഥിനി ഇരുപത്തിയഞ്ചുകാരിയെ വിവാഹം ചെയ്തു. ജനുവരി നാലിന് വീട് വിട്ട അവസാന വര്‍ഷ കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥിനിയാണ് വിവാഹിതയായത്.

ജനുവരി 4ന് പെണ്‍കുട്ടി വീട് വിട്ടിരുന്നു. ജനുവരി 15നാണ് പെണ്‍കുട്ടിയുടെ പിതാവ് പോലീസില്‍ പരാതി നല്‍കിയത്. അജ്ഞാതരായ ചിലര്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയെന്നായിരുന്നു പരാതി.

തുടര്‍ന്ന് പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം നടത്തി. തുടര്‍ന്ന് ആഗ്രയിലെ ഒരു യുവതിയുടെ വീട്ടില്‍ നിന്നും പെണ്‍കുട്ടിയെ കണ്ടെത്തുകയായിരുന്നു.

ഇതിന്റെ മൂന്നാം നാള്‍ ഇരുവരും ജില്ല മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരായി. വിവാഹ സര്‍ട്ടിഫിക്കറ്റ് ഇരുവരും ന്യായാധിപന് മുന്‍പില്‍ ഹാജരാക്കി. സ്വവര്‍ഗ വിവാഹമാണെങ്കിലും ഇരുവരും പ്രായപൂര്‍ത്തിയായതിനാല്‍ ഒരുമിച്ച് ജീവിക്കുന്നത് തടയാനാകില്ലെന്ന് പോലീസ് അറിയിച്ചു.

Faridabad: A girl student of the Government Polytechnic College here allegedly ‘married’ a 25-year-old woman from Agra.


SUMMARY: Faridabad: A girl student of the Government Polytechnic College here allegedly ‘married’ a 25-year-old woman from Agra.

Keywords: National, wedding, Marriage, Girl, Agra, UP.