Follow KVARTHA on Google news Follow Us!
ad

കണ്ടുപഠിക്കട്ടെ കേരളത്തിലെ രാഷ്ട്രീയക്കാര്‍; ഇന്ത്യയിലെ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനായി ഓസ്‌ട്രേലിയന്‍ എംപി ഓടിയത് 4600 കിലോ മീറ്റര്‍

എംപിയോ എംഎല്‍എയോ ആകേണ്ട, പഞ്ചായത്ത് മെമ്പറായാല്‍ പോലും കാറില്‍ നിന്നു പുറത്തിറങ്ങാത്തവരാണ് നമ്മുടെ നാട്ടിലുള്ളവര്‍. Former Australian MP and ultra-long distance runner Pat Farmer on Tuesday set off on a 4,600 km marathon run of the country.
(www.kvartha.com 30.01.2016) എംപിയോ എംഎല്‍എയോ ആകേണ്ട, പഞ്ചായത്ത് മെമ്പറായാല്‍ പോലും കാറില്‍ നിന്നു പുറത്തിറങ്ങാത്തവരാണ് നമ്മുടെ നാട്ടിലുള്ളവര്‍. എന്നാല്‍ ഓസ്‌ട്രേലിയയില്‍ എട്ട് വര്‍ഷം എംപിയായിരുന്ന പാറ്റ് ഫാര്‍മെര്‍ ഇവരില്‍ നിന്നെല്ലാം വ്യത്യസ്തനാണ്. എംപിയായിരുന്ന കാലത്തും ഇപ്പോഴും ഓട്ടമാണ് പാറ്റിന്റെ ഹോബി. ഒന്നും രണ്ടു കിലോമീറ്ററല്ല പതിനായിരക്കണക്കിന് കിലോമീറ്ററാണ് പാറ്റ് ഫാര്‍മര്‍ ഓടിത്തീര്‍ത്തത്, അതും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി.

മാരത്തണാണ് പാറ്റിന്റെ പ്രിയപ്പെട്ട ഇനം. സാമൂഹിക ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് പണം കണ്ടെത്താനാണ് പാറ്റ് മാരത്തണ്‍ നടത്തുന്നത്. ഇപ്പോള്‍ ഇന്ത്യയിലാണ് പാറ്റ് ഫാര്‍മറുടെ മാരത്തണ്‍ നടക്കുന്നത്. റിപ്പബ്ലിക് ഡേയായ ജനുവരി 26ന് കന്യാകുമാരിയില്‍ നിന്നു ശ്രീനഗറിലേക്ക് ഓട്ടം ആരംഭിച്ചു. ഇന്ത്യ- ഓസ്‌ട്രേലിയ ബന്ധം ശക്തിപ്പെടുത്താനും പാവപ്പെട്ട കുട്ടികളുടെ പഠനത്തിന് പണം കണ്ടെത്താനുമാണ് സ്പിരിറ്റ് ഇന്ത്യ എന്നു പേരിട്ടിരിക്കുന്ന മാരത്തണ്‍.

4600 കിലോമീറ്റര്‍ 60 ദിവസം കൊണ്ട് ഓടിത്തീര്‍ത്താണ് പാറ്റ് ശ്രീനഗറില്‍ എത്തുക. ഇതിനിടെ 12 സംസ്ഥാനങ്ങളിലൂടെ യാത്ര ചെയ്യും. മുംബൈ, സൂറത്ത്, അഹമ്മദാബാദ്, ഉദയ്പുര്‍, അജ്മീര്‍, ജയ്പുര്‍, ആഗ്ര, ന്യൂഡല്‍ഹി, ചണ്ഡിഗഡ് എന്നീ സ്ഥലങ്ങളിലെല്ലാം പാറ്റും സംഘവുമെത്തും. ഇന്ത്യയുടെ ഗ്രാമങ്ങളെക്കുറിച്ചൊരു ഡോക്യുമെന്ററിയും പാറ്റ് ഇതിനൊപ്പം തയാറാക്കുന്നുണ്ട്. യഥാര്‍ഥ ഇന്ത്യയെക്കുറിച്ച് ഓസ്‌ട്രേലിയക്കാര്‍ക്ക് മനസിലാക്കി കൊടുക്കുകയാണ് ലക്ഷ്യം. ഡോക്യുമെന്ററിയുടെ സംവിധായകനും ക്യാമറമാനും മറ്റും പാറ്റിനൊപ്പമുണ്ട്. പാറ്റിന്റെ ആരോഗ്യം നോക്കാന്‍ ഫിസിയോതെറാപ്പിസ്റ്റും സംഘത്തിലുണ്ട്. രാവിലെ അഞ്ചു മണിക്കാണ് പാറ്റ് ഓട്ടം തുടങ്ങുക.

വൈകിട്ട് അഞ്ച് മണിവരെയാണ് ഓട്ടം. എവിടെയെത്തിയാലും  നാട്ടുകാര്‍ ഒപ്പം കൂടും. കുറച്ചു സമയം പാറ്റിന്റെ കൂടെയോടാന്‍ അവരും സമയം കണ്ടെത്തുന്നു. കെ.സി. മഹീന്ദ്ര എഡ്യൂക്കേഷന്‍ ട്രസ്റ്റിന്റെ സഹകരണത്തോടെയാണ് പാറ്റിന്റെ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍. ക്യാന്‍സര്‍ ഫൗണ്ടേഷന്‍, ഓസ്‌ട്രേലിയന്‍ റെഡ് ക്രോസ് എന്നിവയ്ക്ക് ഫണ്ട് കണ്ടെത്താനാണ് ഇതിനു മുന്‍പ് പാറ്റ് ഫാര്‍മര്‍ മാരത്തണ്‍ നടത്തിയത്.
     
Former Australian MP and ultra-long distance runner Pat Farmer on Tuesday set off on a 4,600 km marathon


SUMMARY: Former Australian MP and ultra-long distance runner Pat Farmer on Tuesday set off on a 4,600 km marathon run of the country, during which he will promote bilateral ties besides aiding a charity for education of the girl child.