Follow KVARTHA on Google news Follow Us!
ad

അപസ്മാരം ഒരു മാറാരോഗമല്ല

തലച്ചോറിലെ ചില ന്യൂറോണുകളുടെ അസാമാന്യ ഉത്തേജനധാര കാരണം ഉണ്ടാകുന്ന രോഗമാണ് അപസ്മാരം. വായില്‍ നിന്നു നുരയും പതയുമൊക്കെ വന്നു ശരീരം പെട്ടെന്ന് വിറച്ചു താഴെ വീഴുന്നതാണ് രോഗലക്ഷണം. The seizures occur because of a sudden surge of electrical activity in the brain - there is an overload of electrical activity in the brain.
(www.kvartha.com 31.01.2016) തലച്ചോറിലെ ചില ന്യൂറോണുകളുടെ അസാമാന്യ ഉത്തേജനധാര കാരണം ഉണ്ടാകുന്ന രോഗമാണ് അപസ്മാരം. വായില്‍ നിന്നു നുരയും പതയുമൊക്കെ വന്നു ശരീരം പെട്ടെന്ന് വിറച്ചു താഴെ വീഴുന്നതാണ് രോഗലക്ഷണം.

മസ്തിഷ്‌കത്തില്‍ നിന്ന് പ്രസരിക്കുന്ന വൈദ്യുതതരംഗങ്ങളുടെ താളം തെറ്റുന്നതാണ് ഇതിനു കാരണം. സ്ത്രീകളിലും കുട്ടികളിലുമാണ് രോഗം സാധാരണയായി കാണുന്നത്. സന്നി എന്ന പേരിലും ഈ രോഗം അറിയപ്പെടുന്നു. പ്രത്യേകിച്ചൊരു രോഗലക്ഷണവുമില്ലാത്ത ഒരു വ്യക്തി പെട്ടെന്നാണ് അപസ്മാരത്തിന്റെ ലക്ഷണങ്ങള്‍ പ്രകടമാക്കുന്നത്.

തലച്ചോറിലുണ്ടാവുന്ന വൈദ്യുത സ്പന്ദനത്തിന്റെ തീവ്രതയ്ക്കനുസരിച്ച് ശരീര ചേഷ്ടങ്ങള്‍ പ്രകടിപ്പിക്കും. മസ്തിഷ്‌കത്തിലെ വൈകല്യങ്ങള്‍, മസ്തിഷ്‌ക ട്യൂമര്‍, മസ്തിഷ്‌കത്തില്‍ രക്തം കട്ടപിടിക്കല്‍, മസ്തിഷ്‌ക ഞരമ്പുകള്‍ കുരുങ്ങിക്കിടക്കുന്ന അവസ്ഥ മുതലായവ അപസ്മാരത്തിന് കാരണമാകാറുണ്ട്. മസ്തിഷ്‌കത്തിനുണ്ടാകുന്ന ജ്വരം, ക്ഷതം, കിഡ്‌നിയുടെ തകരാര്‍ എന്നിവയും അപസ്മാരത്തിലേക്ക് നയിക്കുന്നു. ഒപ്പം തലയിലെ മുറിവുകളും ശരീരത്തിലെ ലവണങ്ങളായ ഷുഗര്‍, സോഡിയം, യൂറിയ, എന്നിവ കൂടുന്നതും കുറയുന്നതും അപസ്മാരത്തിന് കാരണമാകാം. പെട്ടെന്നുള്ള ബോധക്ഷയം, ശരീരം വെട്ടിവിറയ്ക്കല്‍, കൈകാലിട്ടടിക്കല്‍, വായില്‍ നിന്നു നുരയും പതയും വരല്‍ തുടങ്ങിയവയാണ് അപസ്മാരത്തിന്റെ പ്രധാന ലക്ഷണങ്ങള്‍.

അപസ്മാരത്തെക്കുറിച്ച് പലപ്പോഴും തെറ്റിധാരണാജനകമായ ബോധമാണ് നമുക്കെല്ലാം ഉള്ളത്. അപസ്മാരം ഒരിക്കലും ചികിത്സിച്ചു ഭേധമാക്കാനാവില്ലെന്നാണ് പലരും കരുതിയിരിക്കുന്നത്. എന്നാല്‍ കൃത്യമായ ചികിത്സയിലൂടെ ഫലപ്രദമായി നിയന്ത്രിക്കാന്‍ കഴിയുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. 80 - 90 ശതമാനം രോഗികളിലും ചികിത്സ കൊണ്ട് രോഗം നിയന്ത്രണ വിധേയമാക്കാന്‍ കഴിയും.

ജനറലൈസ്ഡ് ടോണിക്ക് ക്ലോണിക്ക് ടൈപ്പ്, കോംപ്ലക്‌സ് പാര്‍ഷ്യല്‍ ടൈപ്പ്, സിംപിള്‍ പാര്‍ഷ്യല്‍ ടൈപ്പ്, ആബ്‌സെന്‍സ് സീഷര്‍, ഇഡിയോപ്പതിക് എന്നീ വിഭാഗങ്ങളിലുള്ള അപസ്മാരങ്ങളാണ് സാധാരണയായി കണ്ടുവരുന്നത്. ഇതില്‍ ഇഡിയോപ്പതിക്കിനാണ് സാധ്യതകളേറെ. ഏതുതരത്തിലുള്ള അപസ്മാരമാണെന്ന് കണ്ടെത്തലാണ് ചികിത്സയുടെ ആദ്യപടി.

Epilepsy brain
രോഗിയുടെ ആരോഗ്യാവസ്ഥയ്ക്കനുസരിച്ചു മരുന്നിന്റെ അളവ് നിശ്ചയിക്കുന്നു. രണ്ടോ മൂന്നോ വര്‍ഷം തുടര്‍ച്ചയായി വിദഗ്ധ ചികിത്സ ലഭിക്കുകയാണെങ്കില്‍ ജന്മനാ വരുന്ന അപസ്മാരമുള്‍പ്പടെ പരിഹരിക്കാന്‍ സാധിക്കും. ചികിത്സ പാതിവഴിയില്‍ ഉപേക്ഷിക്കാതെ ശ്രദ്ധയോടെ മുന്നോട്ടുപോയാല്‍ അപസ്മാരത്തെ പേടിക്കേണ്ടതില്ലെന്ന ചിന്തയാണ് ഇനി വേണ്ടത്.
       
SUMMARY: The seizures occur because of a sudden surge of electrical activity in the brain - there is an overload of electrical activity in the brain. This causes a temporary disturbance in the messaging systems between brain cells. During a seizure the patient's brain becomes "halted" or "mixed up".