Follow KVARTHA on Google news Follow Us!
ad

അനുപം ഖേറും ശശി തരൂരും ട്വിറ്ററില്‍ കൊമ്പുകോര്‍ത്തു

ബോളിവുഡ് നടന്‍ അനുപം ഖേറും കോണ്‍ഗ്രസ് നേതാവ് ശശി തരൂരും ട്വിറ്ററില്‍ കൊമ്പുകോര്‍ത്തു. അനുപം ഖേര്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ഒരു കമന്റിന് ശശി തരൂര്‍ റീട്വിറ്റ് ചെയ്തതോടെയാണ് ഇരുവരും തമ്മിലുളള വാദപ്രതിവാദം ആരംഭിച്ചത്. Actor Anupam Kher and Congress leader Shashi Tharoor were involved in a war of words on Twitter over Kher’s comments that he is scared to openly say he is a Hindu. Bollywood, Congress, National, Twitter, Mumbai, Actor, Leader.
മുംബൈ:(www.kvartha.com 31.01.2016)  ബോളിവുഡ് നടന്‍ അനുപം ഖേറും കോണ്‍ഗ്രസ് നേതാവ് ശശി തരൂരും ട്വിറ്ററില്‍ കൊമ്പുകോര്‍ത്തു. അനുപം ഖേര്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ഒരു കമന്റിന് ശശി തരൂര്‍ റീട്വിറ്റ് ചെയ്തതോടെയാണ് ഇരുവരും തമ്മിലുളള വാദപ്രതിവാദം ആരംഭിച്ചത്. ഞാനൊരു ഹിന്ദുവാണെന്നു പറയാന്‍ ഒരു ഭയവുമില്ലെന്നാണ് അനുപം ഖേര്‍ കമന്റ് ചെയ്തത്. നടന്റെ അടുത്തിടെ നടന്ന ടിവി ഇന്റര്‍വ്യൂവിന്റെ ലിങ്കും ഇതിനൊപ്പം പോസ്റ്റ് ചെയ്തിരുന്നു.

ഞാനും എപ്പോഴും ഇങ്ങനെ തന്നെയാണ് പറയുന്നത്. ഹിന്ദുവാണെന്നതില്‍ ഞാനും അഭിമാനിക്കുന്നു. സംഘികളുടേതു പോലെയുളള ഹിന്ദുവല്ലെന്നും ശശി തരൂര്‍ പറയുന്നു.

ശശി തരൂരിനെ കോണ്‍ഗി ചമ്ച്ചാ(കോണ്‍ഗ്രസ് കോമാളി) യെന്നാണ് അനുപം ഖേര്‍ വിളിച്ചത്. ട്രോളുകളില്‍ കാണുന്നതു പോലെ നിങ്ങള്‍ എന്റെ വാക്കുകളെ തെറ്റിദ്ധരിച്ചിരിക്കുകയാണ്. ഒരു കോമാളിയെ പോലെയാണ് താങ്കളുടെ പെരുമാറ്റമെന്നും അനുപം ഖേര്‍ പറഞ്ഞു.

നിങ്ങള്‍ ഉപയോഗിച്ച വാക്കുകള്‍ എന്നെ അധിക്ഷേപിക്കുന്നതാണ്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഇന്ത്യയിലെ അഭിമാനിതനായ ഒരു എംപിയാണ് ഞാനെന്നായിരുന്നു തരൂരിന്റെ മറുപടി.

സങ്കടമെന്നു പറയട്ടെ, നിങ്ങള്‍ നിങ്ങളുടെ ഹിന്ദുത്വമെന്താണെന്നും സംഘി ഹിന്ദുത്വം എന്താണെന്നും താരതമ്യം ചെയ്യേണ്ടതുണ്ടെന്നാണ് ഖേര്‍ ഇതിനു മറുപടി നല്‍കിയത്. 2010ല്‍ പത്മപുരസ്‌കാരങ്ങള്‍ വിശ്വസനീയമല്ലെന്നു പറഞ്ഞ ഖേര്‍ 2016ല്‍ പത്മ ഭൂഷണ്‍ ലഭിച്ചതോടെ നിലപാട് മാറ്റിയത്‌ സോഷ്യല്‍മീഡിയ ട്രോള്‍ ചെയ്തിരുന്നു.

Actor Anupam Kher and Congress leader Shashi Tharoor were involved in a war of words on Twitter over Kher’s

           

SUMMARY: Actor Anupam Kher and Congress leader Shashi Tharoor were involved in a war of words on Twitter over Kher’s comments that he is scared to openly say he is a Hindu. Posting a link of Kher’s recent TV interview, Tharoor tweeted on Saturday, “Come on Anupam. I say it all the time. I’m a proud Hindu. Just not the Sangh’s kind of Hindu. @AnupamPkher.”

Keywords: Bollywood, Congress, National, Twitter, Mumbai, Actor, Leader.