Follow KVARTHA on Google news Follow Us!
ad

മന്ത്രി കെ ബാബു രാജി പിന്‍വലിച്ചു

യുഡിഎഫിന്റെയും മുഖ്യമന്ത്രിയുടെയും ആവശ്യത്തെ തുടര്‍ന്ന് മന്ത്രി കെ ബാബു രാജി പിന്‍വലിച്ചു. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇ Minister K. Babu, Kerala, Resigned, Minister, Bar bribery scam: K Babu withdraws resignation after Congress refuses to accept it
തിരുവനന്തപുരം: (www.kvartha.com 30.01.2016) യുഡിഎഫിന്റെയും മുഖ്യമന്ത്രിയുടെയും ആവശ്യത്തെ തുടര്‍ന്ന് മന്ത്രി കെ ബാബു രാജി പിന്‍വലിച്ചു. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. എന്നെ വളര്‍ത്തിയത് പാര്‍ട്ടിയാണ്. പാര്‍ട്ടിക്ക് ഒരു തരത്തിലും അലോസരമുണ്ടാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല- ബാബു പറഞ്ഞു.

രാജി വെച്ചതിന് ശേഷം നിരവധി ഫോണ്‍കോളുകളാണ് തനിക്ക് വന്നത്. തന്റെ വക്കീല്‍ കേസുമായി മുന്നോട്ടുപോകാമെന്നും പറഞ്ഞിരുന്നു. എന്നാല്‍ മന്ത്രി കെ ബാബു സ്ഥാനം രാജിവെക്കുകയായിരുന്നു. പാര്‍ട്ടി പറഞ്ഞാല്‍ സ്വീകരിക്കാതിരിക്കാന്‍ സാധിക്കില്ലെന്നും വ്യക്തിപരമായ ഒരു തീരുമാനമായിരുന്നെങ്കില്‍ ഒരിക്കലും മന്ത്രിസഭയിലേക്ക് വരില്ലായിരുന്നുവെന്നും ബാബു മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

ബാര്‍ കോഴക്കേസില്‍ തനിക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ തൃശൂര്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടതിനെ തുടര്‍ന്നാണ് കെ ബാബു മന്ത്രി സ്ഥാനം രാജിവെച്ചത്. കോടതി ഉത്തരവ് പുറത്തുവന്നതിന് ശേഷം വാര്‍ത്താ സമ്മേളനത്തിലാണ് ബാബു രാജി പ്രഖ്യാപിച്ചത്. എന്നാല്‍ വിജിലന്‍സ് കോടതി ഉത്തരവ് പിന്നീട് ഹൈകോടതി രണ്ട് മാസത്തേക്ക് സ്‌റ്റേ ചെയ്യുകയായിരുന്നു.

Minister K. Babu, Kerala, Resigned, Minister, Bar bribery scam: K Babu withdraws resignation after Congress refuses to accept it


Keywords: Minister K. Babu, Kerala, Resigned, Minister, Bar bribery scam: K Babu withdraws resignation after Congress refuses to accept it