Follow KVARTHA on Google news Follow Us!
ad

അമിത്ഷാ ഫെബ്രു. നാലിന് കോട്ടയത്ത്; കെ.എം മാണി കൂടിക്കാഴ്ച നടത്തിയേക്കും

ഫെബ്രുവരി നാലിന് കോട്ടയത്തെത്തുന്ന ബി ജെ പി ദേശീയ അധ്യക്ഷന്‍ അമിത് ഷായുമായി കെ എം മാണി കൂടികാഴ്ച നടത്തിയേക്കും. മന്ത്രി സ്ഥാനത്തു നിന്നുള്ള തന്റെ രാജി സ്വീകരിക്കുകയും കെ.ബാബുവിന്റെ രാജി സ്വീകരിക്കാതെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കൈവശം വെക്കുകയും ചെയ്യുന്ന നടപടി മാണിയേയും കേരള കോണ്‍ഗ്രസിനേയും വല്ലാതെ അലോസരപ്പെടുത്തുന്നുണ്ട്. Kottayam, Kerala, K.M.Mani, Kerala Congress (m), BJP,
കോട്ടയം: (www.kvartha.com 30.01.2016) ഫെബ്രുവരി നാലിന് കോട്ടയത്തെത്തുന്ന ബി ജെ പി ദേശീയ അധ്യക്ഷന്‍ അമിത് ഷായുമായി കെ എം മാണി കൂടികാഴ്ച നടത്തിയേക്കും. മന്ത്രി സ്ഥാനത്തു നിന്നുള്ള തന്റെ രാജി സ്വീകരിക്കുകയും കെ.ബാബുവിന്റെ രാജി സ്വീകരിക്കാതെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കൈവശം വെക്കുകയും ചെയ്യുന്ന നടപടി മാണിയേയും കേരള കോണ്‍ഗ്രസിനേയും വല്ലാതെ അലോസരപ്പെടുത്തുന്നുണ്ട്.

ബാബുവിനെ മന്ത്രിസഭയിലേക്ക് തിരിച്ചെടുത്താല്‍ കെ.എം മാണിയുടെ കാര്യത്തിലും ചില വീണ്ടു വിചാരം വേണമെന്ന് യു.ഡി.എഫ് യോഗത്തില്‍ കേരള കോണ്‍ഗ്രസ് മുന്നോട്ടു വെച്ചേക്കും.
ഇതിനിടെ കേരളത്തിലെ മുന്നണിബന്ധം വിപുലമാക്കുക എന്ന ലക്ഷ്യത്തോടെ കോട്ടയത്തെ
ത്തുന്ന അമിത്ഷായുമായി ചര്‍ച്ച നടത്താന്‍ കെ.എം മാണി തീരുമാനിച്ചത്. ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിക്കുന്ന വിമോചനയാത്രയുടെ ഭാഗമായി കോട്ടയത്ത് നടക്കുന്ന പൊതുസമ്മേളനത്തില്‍ പങ്കെടുക്കാനാണ് അമിത് ഷാ എത്തുന്നതെ
ങ്കിലും അതിനപ്പുറമുള്ള രാഷ്ട്രീയ പ്രാധാന്യം സന്ദര്‍ശനത്തിനു ലഭിക്കുന്നതും ഈ സാഹചര്യത്തിലാണ്.

മാണിയുടെ പ്രഖ്യാപനം പുതിയ രാഷ്ട്രീയ നീക്കമായാണു നിരീക്ഷകര്‍ കാണുന്നത്. മാണിയെ ഒപ്പം കൂട്ടാമെന്ന പ്രതീക്ഷയില്‍ മാണിക്കെതിരായ നീക്കങ്ങള്‍ ഉപേക്ഷിക്കാന്‍ ബി.ജെ.പി. സംസ്ഥാന കമ്മിറ്റി തീരുമാനിച്ചിരുന്നു. റബര്‍ വിലയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനാണു കെ.എം. മാണി അമിത്ഷായെ കാണുന്നതെന്നു വ്യക്തമാക്കിയിട്ടുണ്ട്. കാഞ്ഞിരപ്പള്ളി രൂപതയുടെ പുതിയ സഹായ മെത്രാനെ അഭിഷേകം ചെയ്യുന്ന അന്നു തന്നെയാണ് അമിത്ഷായുടെ കോട്ടയം സന്ദര്‍ശനം.

ഈ ചടങ്ങില്‍ അമിത് ഷാ പങ്കെടുക്കുമെന്ന പ്രചരണവുമുണ്ട്. യു.ഡി.എഫിനൊപ്പം ഉറച്ചുനില്‍ക്കുകയാണെങ്കിലും പാര്‍ട്ടി ചെയര്‍മാന്‍ കെ.എം. മാണി മന്ത്രിസ്ഥാനം രാജിവച്ചശേഷം യു.ഡി.എഫുമായുള്ള ബന്ധം അത്ര സുഖകരമല്ല. അതിനാല്‍ പുതിയ നീക്കത്തെ വളരെ ഗൗരവത്തോടെയാണ് രാഷ്ട്രീയ നിരീക്ഷകര്‍ നോക്കി കാണുന്നത്.

Kottayam, Kerala, K.M.Mani, Kerala Congress (m), BJP.


Keywords: Kottayam, Kerala, K.M.Mani, Kerala Congress (m), BJP.