Follow KVARTHA on Google news Follow Us!
ad

ഇന്ത്യന്‍ നയതന്ത്രജ്ഞരെ സ്വാര്‍ത്ഥരായി ചിത്രീകരിച്ചു; അക്ഷയ് കുമാറിന്റെ എയര്‍ ലിഫ്റ്റിനെതിരെ വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗീക പ്രസ്താവന

ന്യൂഡല്‍ഹി: (www.kvartha.com 30.01.2016) കുവൈറ്റ് യുദ്ധത്തിന്റെ കഥ പറയുന്ന എയര്‍ ലിഫ്റ്റിനെതിരെ സര്‍ക്കാര്‍ രോഷം. Air lift, Bollywood, Foreign Ministry,
ന്യൂഡല്‍ഹി: (www.kvartha.com 30.01.2016) കുവൈറ്റ് യുദ്ധത്തിന്റെ കഥ പറയുന്ന എയര്‍ ലിഫ്റ്റിനെതിരെ സര്‍ക്കാര്‍ രോഷം. ചിത്രത്തില്‍ ഇന്ത്യന്‍ നയതന്ത്രജ്ഞരേയും എംബസി ഉദ്യോഗസ്ഥരേയും സ്വാര്‍ത്ഥരായി ചിത്രീകരിച്ചുവെന്നാണ് ആരോപണം. 1990ലെ കുവൈറ്റ് യുദ്ധത്തില്‍ ഇന്ത്യക്കാരായ 170,000 പ്രവാസികളെ നാട്ടിലെത്തിക്കുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം.

അക്ഷയ്കുമാറും നിംരാത് കൗറുമാണിതില്‍ പ്രധാനവേഷങ്ങളില്‍ എത്തിയത്. എംബസി ഉദ്യോഗസ്ഥരെ മോശമായി ചിത്രീകരിച്ചതിനാല്‍ എയര്‍ ലിഫ്റ്റിനെതിരെ വിദേശകാര്യ മന്ത്രാലയം ഔദ്യോഗീക പ്രസ്താവനയിറക്കി. ഇതാദ്യമായാണ് ഒരു ചിത്രത്തിനെതിരെ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിറക്കുന്നത്.

കുവൈറ്റില്‍ ഇറാഖ് അധിനിവേശം നടത്തിയ ഉടനെ ഇന്ത്യന്‍ നയതന്ത്രജ്ഞര്‍ കുവൈറ്റ് വിട്ടുവെന്നാണ് ചിത്രത്തിലുള്ളത്. കുവൈറ്റില്‍ കുടുങ്ങിയ 2 ലക്ഷത്തോളം വരുന്ന തൊഴിലാളികളായ ഇന്ത്യന്‍ പ്രവാസികളോട് വിദേശകാര്യ മന്ത്രാലയം താല്പര്യമില്ലാതെ പെരുമാറിയതായും എയര്‍ലിഫ്റ്റില്‍ ചിത്രീകരിച്ചിട്ടുണ്ട്.

എയര്‍ ലിഫ്റ്റ് ഫിലിം, നല്ലൊരു എന്റര്‍ടൈന്മെന്റാണ്. എന്നാല്‍ വസ്തുതകള്‍ കുറവാണ് എന്നായിരുന്നു വിദേശകാര്യ മന്ത്രാലയ വക്താവ് വികാസ് സ്വരൂപ് ട്വീറ്റ് ചെയ്തത്.
Air lift, Bollywood, Foreign Ministry,

യഥാര്‍ത്ഥ സംഭവങ്ങളില്‍ നിന്നും സ്വാതന്ത്ര്യം ഉള്‍ക്കൊണ്ടാണ് പലരും ചിത്രങ്ങളെടുക്കുന്നത്. ഈ ചിത്രം സംഭവങ്ങളെ എടുത്തുകാണിക്കുന്നതില്‍ ധാരാളം കലാപരമായ സ്വാതന്ത്ര്യം വിനിയോഗിച്ചിട്ടുണ്ട് എന്നും ട്വീറ്റ് ചെയ്ത ഓഡിയോ സന്ദേശത്തില്‍ വികാസ് സ്വരൂപ് പറയുന്നു.

SUMMARY: A hit Bollywood movie about the evacuation of more than 170,000 Indians from Kuwait in 1990 has angered the government with its portrayal of the country's diplomats as selfish and unfeeling.

Keywords: Air lift, Bollywood, Foreign Ministry,