Follow KVARTHA on Google news Follow Us!
ad

അസഹിഷ്ണുതയെ കുറിച്ച് പറഞ്ഞ് ആമിര്‍ ഖാന്‍ എന്നേയും രാജ്യത്തെയും വേദനിപ്പിച്ചു: വെങ്കയ്യ നായിഡു

ന്യൂഡല്‍ഹി: (www.kvartha.com 30.01.2016) അമീര്‍ ഖാന്റെ അസഹിഷ്ണുത പരാമര്‍ശങ്ങള്‍ തന്നേയും രാജ്യത്തേയും വേദനിപ്പിച്ചുവെന്ന് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു. Aamir Khan, Intolerance, Venkaiah Naidu,
ന്യൂഡല്‍ഹി: (www.kvartha.com 30.01.2016) ആമിര്‍ ഖാന്റെ അസഹിഷ്ണുത പരാമര്‍ശങ്ങള്‍ തന്നേയും രാജ്യത്തേയും വേദനിപ്പിച്ചുവെന്ന് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു.

ആമിര്‍ ഖാന്‍ എന്റെ നല്ല സുഹൃത്താണ്. എന്നിരുന്നാലും അദ്ദേഹം കാര്യങ്ങള്‍ പറഞ്ഞ രീതി എന്നേയും എന്റെ രാജ്യത്തേയും വേദനിപ്പിച്ചു. എന്നായിരുന്നു നായിഡുവിന്റെ പ്രതികരണം. ഛത്ര സന്‍സദ് (വിദ്യാര്‍ത്ഥി പാര്‍ലമെന്റ്)ന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ ഉന്നയിച്ച ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു നായിഡു.

നിലവില്‍ അസഹിഷ്ണുത സംവാദങ്ങള്‍ രാജ്യത്ത് നടന്നുകൊണ്ടിരിക്കുകയാണ്. എന്താണ് അസഹിഷ്ണുത. മറ്റുള്ളവരുടെ വികാരത്തെ മാനിക്കാത്തതാണ് അസഹിഷ്ണുത. വന്‍ ഭൂരിപക്ഷം നേടിയ പ്രധാനമന്ത്രിയെ സ്വീകരിക്കാത്തതാണ് അസഹിഷ്ണുത. നായിഡു പറഞ്ഞു.

പാര്‍ലമെന്റ് നടപടികള്‍ തടസപ്പെടുത്തുന്ന പ്രതിപക്ഷത്തേയും നായിഡു രൂക്ഷഭാഷയില്‍ വിമര്‍ശിച്ചു. മൂന്ന് 'ഡി'കളാണ് പാര്‍ലമെന്റ് പ്രവര്‍ത്തനങ്ങള്‍. ഡിസ്‌കസ് (ചര്‍ച്ച), ഡിബേറ്റ് (സംവാദം), ഡിസൈഡ് (തീരുമാനം). എന്നാലിപ്പോള്‍ നാലാമതൊരു ഡി കൂട്ടിച്ചേര്‍ക്കേണ്ട അവസ്ഥയാണ്. അതാണ് ഡിസ്‌റപ്റ്റ് (തടസം) നായിഡു കൂട്ടിച്ചേര്‍ത്തു.

Aamir Khan, Intolerance, Venkaiah Naidu,SUMMARY: Union Minister Venkaiah Naidu on Friday said that actor Aamir Khan’s remarks on the ongoing intolerance debate had hurt him and the country.

Keywords: Aamir Khan, Intolerance, Venkaiah Naidu,