Follow KVARTHA on Google news Follow Us!
ad

കുഞ്ഞിനെ പാലൂട്ടുന്നതിനിടയില്‍ ഭാര്യ ലൈംഗീക ബന്ധം നിഷേധിച്ചു; കോപാകുലനായ ഭര്‍ത്താവ് രണ്ടര വയസുള്ള മകനെ ജീവനോടെ കുഴിച്ചിട്ടു!

ഛത്തീസ്ഗഡില്‍ നിന്നും ഞെട്ടിക്കുന്ന സംഭവം. ലൈംഗീക ബന്ധം നിഷേധിച്ച ഭാര്യയോടുള്ള ദേഷ്യം തീര്‍ക്കാന്‍ രണ്ടര വയസുകാരനായ മകനെ ജീവനോടെ കുഴിച്ചിട്ടാHusband, Wife, Son, Buried alive,
റായ്പൂര്‍: (www.kvartha.com 30.12.2015) ഛത്തീസ്ഗഡില്‍ നിന്നും ഞെട്ടിക്കുന്ന സംഭവം. ലൈംഗീക ബന്ധം നിഷേധിച്ച ഭാര്യയോടുള്ള ദേഷ്യം തീര്‍ക്കാന്‍ രണ്ടര വയസുകാരനായ മകനെ ജീവനോടെ കുഴിച്ചിട്ടാണ് യുവാവ് നാടിനെ ഞെട്ടിച്ചത്.

രാകേഷ് ഗോണ്ട് എന്ന ഇരുപതുകാരനാണ് സ്വന്തം മകനെ ജീവനോടെ കുഴിച്ചിട്ടത്. തിങ്കളാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെ മദ്യപിച്ച് വീട്ടിലെത്തിയ രാകേഷ് ഭാര്യയെ ലൈംഗീകബന്ധത്തിന് ക്ഷണിച്ചു. എന്നാല്‍ കുഞ്ഞിനെ പാലൂട്ടുന്നതിനാല്‍ ഭാര്യ ഇതിന് വിസമ്മതിച്ചു.

ഇതോടെ കോപാകുലനായ രാകേഷ് കുഞ്ഞിനെ പിടിച്ചുവാങ്ങി കടന്നുകളയുകയായിരുന്നു. അല്പ സമയത്തിന് ശേഷം വീട്ടില്‍ തിരിച്ചെത്തിയ രാകേഷ് കുഞ്ഞിനെ കുഴിച്ചിട്ട സ്ഥലം ഭാര്യയ്ക്ക് കാണിച്ചുകൊടുത്ത ശേഷം ഓടി രക്ഷപ്പെട്ടു.

ഭാര്യ സീമയുടെ പരാതിയില്‍ പോലീസ് കേസെടുത്തിട്ടുണ്ട്. എന്നാല്‍ പ്രതിയെ പിടികൂടാന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. രാകേഷ് ഒളിവിലാണ്.

Raipur: In a shocking incident which took place in Chhattisgarh, father buried his two-and-half-month old son alive after his wife denied physical relation.


SUMMARY: Raipur: In a shocking incident which took place in Chhattisgarh, father buried his two-and-half-month old son alive after his wife denied physical relation.

Keywords: Husband, Wife, Son, Buried alive,