Follow KVARTHA on Google news Follow Us!
ad

മൂത്രത്തില്‍ കല്ല്; നടി വിദ്യ ബാലന്‍ ആശുപത്രിയില്‍

മൂത്രത്തില്‍ കല്ല് രോഗം മൂര്‍ച്ഛിച്ചതിനെ ത്തുടര്‍ന്നു ബോളിവുഡ് നടി വിദ്യ ബാലനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. Bollywood actor Vidya Balan has been admitted to a Mumbai hospital for a suspected kidney stones.
മുംബൈ:(www.kvartha.com 31.12.2015) മൂത്രത്തില്‍ കല്ല് രോഗം മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്നു ബോളിവുഡ് നടി വിദ്യ ബാലനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിദ്യയെ മുംബൈയിലെ ഹിന്ദുജ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും അവരുടെ നില തൃപ്തികരമാണെന്നും അടുത്ത വൃത്തങ്ങള്‍ പറഞ്ഞു.

 വിമാനത്താവളത്തിലെത്തിയ താരത്തിന് അസഹനീയമായ വയറുവേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ഭര്‍ത്താവ് സിദ്ധാര്‍ഥ് റോയി കപൂര്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പുതുവര്‍ഷാഘോഷത്തിനും വിദ്യയുടെ പിറന്നാളിനോടനുബന്ധിച്ചും
 വിദേശയാത്രയ്ക്കുമുളള തയാറെടുപ്പിലായിരുന്നു വിദ്യയും സിദ്ധാര്‍ഥും.
           
Vidya Balan Mumbai

SUMMARY: Bollywood actor Vidya Balan has been admitted to a Mumbai hospital for a suspected kidney stones.

“Vidya is currently in expert hands at Hinduja Hospital and is well on her way to recovery,” Vidya’s spokesperson said in a statement on Wednesday.