Follow KVARTHA on Google news Follow Us!
ad

യു ഡി എഫിനുള്ളിലെ പ്രശ്‌നങ്ങള്‍ സോണിയ ഗാന്ധിയെ ധരിപ്പിച്ചിട്ടുണ്ട്: കുഞ്ഞാലിക്കുട്ടി

) യു ഡി എഫിനുള്ളിലെ പ്രശ്‌നങ്ങള്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ ധരിപ്പിച്ചിട്ടുണ്ടെന്നും നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പ് പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്നാണ് വിശ്വാസമെന്നും മുസ്ലിം ലീഗ് നിയമസഭാ പാര്‍ട്ടി ലീഡര്‍ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി. കോണ്‍ഗ്രസിലെ തമ്മിലടിയും അനൈക്യവും അവസാനിപ്പിച്ചാല്‍ സംസ്ഥാനത്ത് വീണ്ടും യുഡിഎഫ് അധികാരത്തിലെത്തുമെന്ന് ഘടകകക്ഷികള്‍ സോണിയ ഗാന്ധിയെ അറിയിച്ചിരുന്നുSonia Gandhi, P.K Kunjalikutty, Malappuram, Kerala, Meet, UDF,
മലപ്പുറം: (www.kvartha.com 31.12.2015) യു ഡി എഫിനുള്ളിലെ പ്രശ്‌നങ്ങള്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ ധരിപ്പിച്ചിട്ടുണ്ടെന്നും നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പ് പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്നാണ് വിശ്വാസമെന്നും മുസ്ലിം ലീഗ് നിയമസഭാ പാര്‍ട്ടി ലീഡര്‍ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി.

കോണ്‍ഗ്രസിലെ തമ്മിലടിയും അനൈക്യവും അവസാനിപ്പിച്ചാല്‍ സംസ്ഥാനത്ത് വീണ്ടും യുഡിഎഫ് അധികാരത്തിലെത്തുമെന്ന് ഘടകകക്ഷികള്‍ സോണിയ ഗാന്ധിയെ അറിയിച്ചിരുന്നു. ആവശ്യമായ നടപടി സ്വീകരിക്കാമെന്നു സോണിയാ ഗാന്ധി ഉറപ്പ് നല്‍കിയിട്ടുണ്ട്. മുസ്‌ലിം ലീഗ്, കേരള കോണ്‍ഗ്രസ് (എം), ആര്‍എസ്പി, ജനതാദള്‍ (യു) ജെഎസ്എസ്, സിഎംപി നേതാക്കളാണ് സോണിയയുമായി കൂടികാഴ്ച നടത്തിയത്.

Keywords:Sonia Gandhi, P.K Kunjalikutty, Malappuram, Kerala, Meet, UDF.