Follow KVARTHA on Google news Follow Us!
ad

ഭൂമികുലുക്കമൊക്കെ ഈ കിടക്കയ്ക്ക് പുല്ലാണ്!

രാത്രി ഉറങ്ങിക്കിടക്കുമ്പോള്‍ പെട്ടെന്നൊരു ഭൂമികുലുക്കമുണ്ടായി എല്ലാം തകര്‍ന്നു തരിപ്പണമാകുന്നതിനെക്കുറിച്ചോര്‍ക്കുമ്പോള്‍ നമ്മളില്‍ പലരും ഞെട്ടാറില്ലേ? This bed designed in China was created to protect people from earthquakes while they're sleeping. After seeing it in action, we'd rather stick with the quakes.
(www.kvartha.com 31.12.2015) രാത്രി ഉറങ്ങിക്കിടക്കുമ്പോള്‍ പെട്ടെന്നൊരു ഭൂമികുലുക്കമുണ്ടായി എല്ലാം തകര്‍ന്നു തരിപ്പണമാകുന്നതിനെക്കുറിച്ചോര്‍ക്കുമ്പോള്‍ നമ്മളില്‍ പലരും ഞെട്ടാറില്ലേ? എന്നാല്‍ ഇങ്ങനെ വെറുതേ ഞെട്ടിക്കൊണ്ടിരിക്കാനൊന്നും ചൈനക്കാര്‍ തയാറല്ല. ഭൂമികുലുക്കത്തെ പ്രതിരോധിച്ചിരിക്കുന്ന കിടക്കയാണ് ചൈനക്കാരുടെ പുതിയ കണ്ടുപിടുത്തം.

ഉറങ്ങിക്കിടക്കുമ്പോള്‍ പെട്ടെന്നു ഭൂമികുലുക്കം അനുഭവപ്പെട്ടാല്‍ കിടക്കുന്ന കിടക്ക താഴേക്ക് സ്വയം മറിഞ്ഞു മുകളില്‍ അടപ്പു പോലെ രൂപംപ്രാപിക്കുന്ന രീതിയിലാണ് കിടക്കയുടെ നിര്‍മാണം. ചില കിടക്കകള്‍ ഒരു പെട്ടിപോലെയും രൂപം മാറും.

 ഇങ്ങനെ ഭൂകമ്പത്തെ പ്രതിരോധിക്കാമെന്നാണ് ചൈനീസ് കമ്പനിയുടെ വാഗ്ദാനം. വിവിധ തട്ടുകളായി തിരിച്ചിരിക്കുന്ന കിടക്കയില്‍ തന്നെ കുടിവെളളവും ആഹാരസാധനങ്ങളും മരുന്നുകളുമൊക്കെ സൂക്ഷിക്കാനുളള സൗകര്യവുമുണ്ട്.
     
Earthquake Bed China

SUMMARY: This bed designed in China was created to protect people from earthquakes while they're sleeping. After seeing it in action, we'd rather stick with the quakes.