Follow KVARTHA on Google news Follow Us!
ad

സഹപാഠിയോട് വളരെ അടുത്തുനിന്ന യുവതിക്ക് പരസ്യ ദണ്ഡന! ബോധരഹിതയായി വീണ യുവതിയെ ആശുപത്രിയിലേയ്ക്ക് മാറ്റി; ഇന്തോനേഷ്യയില്‍ നിന്നുമുള്ള ദൃശ്യങ്ങള്‍

ബന്ദ അസെഹ്: (www.kvartha.com 30.12.2015) ഇന്തോനേഷ്യയിലെ പ്രമുഖ പള്ളിക്ക് പുറത്ത് യുവതിക്ക് പരസ്യ ദണ്ഡന. Indonesia, Punishment, Public caning,
ബന്ദ അസെഹ്: (www.kvartha.com 30.12.2015) ഇന്തോനേഷ്യയിലെ പ്രമുഖ പള്ളിക്ക് പുറത്ത് യുവതിക്ക് പരസ്യ ദണ്ഡന. യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിനിയായ നൂര്‍ എലിറ്റ സഹപാഠിയായ യുവാവിനോട് വളരെ അടുത്തുനിന്നത് കണ്ടതിനെ തുടര്‍ന്നാണ് ശിക്ഷ.

ശരീ അത്ത് നിയമം നിലനില്‍ക്കുന്ന ഇന്തോനേഷ്യയില്‍ പര സ്ത്രീയും പുരുഷനും തമ്മില്‍ അടുത്തു പെരുമാറുന്നത് ശിക്ഷാര്‍ഹമാണ്. ബന്ദ അസേഹിലെ ബൈത്തുറഹീം പള്ളിക്ക് പുറത്തായിരുന്നു ശിക്ഷ നടപ്പിലാക്കിയത്. സഹപാഠിയോട് സ്‌നേഹപൂര്‍വ്വം പെരുമാറിയെന്നാണ് നൂറിനെതിരായ ആരോപണം.

അഞ്ചോളം ചാട്ടയടികളാണ് നൂറിന് ഏല്‍ക്കേണ്ടിവന്നതെന്ന് റോയിട്ടേഴ്‌സ് റിപോര്‍ട്ട് ചെയ്തു. അതേസമയം ചൂരല്‍ പ്രയോഗമാണ് ലഭിക്കുന്ന ദൃശ്യങ്ങളിലുള്ളത്. ശിക്ഷ പൂര്‍ത്തിയാക്കിയപ്പോഴേക്കും ബോധ രഹിതയായി വീണ യുവതിയെ ആംബുലന്‍സില്‍ ആശുപത്രിയിലേയ്ക്ക് മാറ്റി.

 Indonesia, Punishment, Public caning,
ചൂതാട്ടത്തിലേര്‍പ്പെട്ട നാലോളം യുവാക്കള്‍ക്കും സമാനമായ ശിക്ഷയുണ്ടായി. കാണികള്‍ ആഘോഷപൂര്‍വ്വമാണ് ശിക്ഷയ്ക്ക് സാക്ഷ്യം വഹിച്ചത്. ശിക്ഷ കാണാന്‍ ബന്ദാ അസേഹ് ഡെപ്യൂട്ടി മേയര്‍ സൈനല്‍ ആരിഫിനും സ്ഥലത്തെത്തിയിരുന്നു.

Indonesia, Punishment, Public caning,

Indonesia, Punishment, Public caning,

Indonesia, Punishment, Public caning,

Indonesia, Punishment, Public caning,
SUMMARY: Hundreds of people gathered outside a mosque in Indonesia to see a woman scream out in agony after being caned as a punishment for being in 'close proximity' to a man she wasn't married to.

Keywords: Indonesia, Punishment, Public caning,