Follow KVARTHA on Google news Follow Us!
ad

കണ്ണൂരിലെ രാഷ്ട്രീയ സംഘട്ടനങ്ങളും കൊലപാതകങ്ങളും അവസാനിപ്പിക്കാന്‍ ചര്‍ച്ചക്ക് തയാര്‍: ആര്‍ എസ് എസ്

കണ്ണൂരിലെ രാഷ്ട്രീയ സംഘട്ടനങ്ങളും കൊലപാതകങ്ങളും അവസാനിപ്പിക്കാന്‍ ആര്‍ എസ് എസ് ചര്‍ച്ചകള്‍ക്ക് തയാറാണെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. Kannur, Kochi, Kerala, BJP, RSS,
കൊച്ചി: (www.kvartha.com 31.12.2015) കണ്ണൂരിലെ രാഷ്ട്രീയ സംഘട്ടനങ്ങളും കൊലപാതകങ്ങളും അവസാനിപ്പിക്കാന്‍ ആര്‍ എസ് എസ് ചര്‍ച്ചകള്‍ക്ക് തയാറാണെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. രാജ്യത്തെ പുരോഗതിയിലേക്കു നയിക്കാന്‍ ജാതി മത ഭേതമന്യേ വിഭാഗങ്ങളുടെയും പിന്തുണ ആവശ്യമാണ്.

സാമൂഹികമായുള്ള വേര്‍തിരിവ് ഉള്ളിടത്തോളം കാലം ഇവിടെ സംവരണം തുടരും. ഭാരതം
ഹിന്ദുരാജ്യമാണെങ്കിലും ഇതര മതവിഭാഗങ്ങളെയും ഉള്‍ക്കൊള്ളുന്ന വിശാലമായ പാരമ്പര്യമാണ് ഹിന്ദുത്വത്തിനുള്ളത്. ബിജെപി ഭരിക്കുമ്പോള്‍ രാജ്യത്തു ന്യൂനപക്ഷങ്ങള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഭരണഘടനാ പ്രകാരമുള്ള സംവരണം നടപ്പാക്കുന്നതിനെ പിന്തുണയ്ക്കുമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Mohan bhagavath, Kannur, Kochi, Kerala, BJP,

Keywords:  Mohan bhagavath, Kannur, Kochi, Kerala, BJP, RSS.