Follow KVARTHA on Google news Follow Us!
ad

ടെസ്റ്റ് ബോളര്‍മാരില്‍ ഒന്നാമന്‍; 1973 ന് ശേഷം ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യക്കാരന്‍ എന്ന ബഹുമതി അശ്വിന് സ്വന്തം

ടെസ്റ്റ് ബോളര്‍മാരില്‍ ഒന്നാമനായി അശ്വിന്‍. രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിന്റെ New Delhi, South Africa, Cricket, Sports,
ന്യൂഡല്‍ഹി: (www.kvartha.com 31.12.2015) ടെസ്റ്റ് ബോളര്‍മാരില്‍ ഒന്നാമനായി അശ്വിന്‍. രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിന്റെ ഏറ്റവും പുതിയ ടെസ്റ്റ് റാങ്കിങ് പ്രകാരമാണ് ഇന്ത്യന്‍ താരം ആര്‍. അശ്വിന്‍ ബോളര്‍മാരുടെയും ഓള്‍റൗണ്ടര്‍മാരുടെയും പട്ടികയില്‍ ഒന്നാമതായത്. 1973ല്‍ ബിഷന്‍സിങ് ബേദിയാണ് ഇതിനു മുമ്പ് ഈ നേട്ടം കൈവരിച്ച ഇന്ത്യന്‍ താരം. 2015 ല്‍ മാത്രം ഒന്‍പതു ടെസ്റ്റുകളില്‍ നിന്നായി 62 വിക്കറ്റുകള്‍ എറിഞ്ഞാണ് ഇരുപത്തൊന്‍പതുകാരനായ അശ്വിന്‍ ഈ നേട്ടം സ്വന്തമാക്കിയത്.

കരിയറിലാദ്യമായാണ് അശ്വിന്‍ ഐസിസി റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം സ്വന്തമാക്കുന്നത്. പട്ടികയില്‍ രവീന്ദ്ര ജഡേജ ആറാംസ്ഥാനത്തെത്തി. 2015 ന്റെ തുടക്കത്തില്‍ ബോളര്‍മാരില്‍ 15ാം സ്ഥാനത്തായിരുന്നു അശ്വിന്‍.

ഐസിസി റാങ്കിങ്ങില്‍ ടെസ്റ്റ് ബോളര്‍മാരുടെ പട്ടികയില്‍ ഒന്നാം നമ്പര്‍ സ്ഥാനം സ്വന്തമാക്കുന്ന രണ്ടാമത്തെ മാത്രം ഇന്ത്യന്‍ താരവുമായിരിക്കയാണ് അശ്വിന്‍. ബി.ചന്ദ്രശേഖര്‍, കപില്‍ ദേവ്, അനില്‍ കുംബ്ലെ എന്നിവര്‍ രണ്ടാം റാങ്കുവരെ ഉയര്‍ന്നിട്ടുണ്ട്. ഐസിസിയുടെ മികച്ച ക്രിക്കറ്റ് താരം, ടെസ്റ്റ് താരം എന്നീ പുരസ്‌കാരങ്ങള്‍ നേടിയ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്താണ് ബാറ്റ്‌സ്മാന്‍മാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ളത്. ബോക്‌സിങ് ഡേ ടെസ്റ്റുകളുടെ സമാപനത്തിന് പിന്നാലെയാണ് ഐസിസി ഏറ്റവും പുതിയ റാങ്കിങ് പ്രസിദ്ധീകരിച്ചത്.

2009 മുതല്‍ ഒന്നാം നമ്പര്‍ ടെസ്റ്റ് ബോളറെന്ന നിലയില്‍ പുതുവര്‍ഷം ആഘോഷിച്ചുവരുന്ന
Ravichandran Ashwin ICC's No. 1 Test bowler, first Indian since Bishan Singh Bedi's feat in 1973, New Delhi, South Africa,
ദക്ഷിണാഫ്രിക്കന്‍ താരം ഡെയ്ല്‍ സ്‌റ്റെയിനെ പിന്തള്ളിയാണ് അശ്വിന്‍ ഒന്നാം നമ്പറായത്. പരുക്കേറ്റതിനെ തുടര്‍ന്ന് സ്‌റ്റെയിന് ഇംഗ്ലണ്ടിനെതിരായ ബോക്‌സിങ് ഡേ ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സില്‍ ബോളിങ് പെട്ടെന്നുതന്നെ അവസാനിപ്പിക്കേണ്ടി വന്നിരുന്നു. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് തുടങ്ങുന്നതിന് മുന്‍പ് അശ്വിനേക്കാള്‍ നാലു പോയിന്റ് മുന്നിലായിരുന്നു സ്‌റ്റെയിനെങ്കിലും ടെസ്റ്റില്‍ ദക്ഷിണാഫ്രിക്ക തോറ്റതിന് പിന്നാലെ അശ്വിന്‍ ഇതേ മാര്‍ജിനില്‍ സ്‌റ്റെയിനെ പിന്തള്ളുകയായിരുന്നു.


Also Read:
ഉപ്പളയിലെ വെടിവെപ്പ്; ഗുണ്ടാനേതാക്കളായ കാലിയ റഫീഖും കസായി അലിയും പിടിയില്‍


Keywords: Ravichandran Ashwin ICC's No. 1 Test bowler, first Indian since Bishan Singh Bedi's feat in 1973, New Delhi, South Africa, Cricket, Sports.