Follow KVARTHA on Google news Follow Us!
ad

പാക് ചാരസംഘടനാ ബന്ധം: രഞ്ജിത്തിനെ ആരോ മനഃപൂര്‍വം കുടുക്കിയതാണെന്ന് ബന്ധുക്കള്‍

പാക് ചാരസംഘടനാ ബന്ധം ആരോപിച്ചു പിടികൂടിയ മലപ്പുറം പുളിക്കല്‍ സിയാംകണ്ടം സ്വദേശി കെ.കെ. രഞ്ജിത്തി (24)നെ കുറിച്ച് പുറത്ത് വരുന്ന വിവരങ്ങള്‍ വിശ്വസിക്കാനാക്കാത്തതാണെന്നും ആരോ മനഃപൂര്‍വം ചതിയില്‍ കുടുക്കി വഞ്ചിച്ചതാകാമെന്നും ബന്ധുക്കള്‍ ആരോപിച്ചു.Malappuram, Kerala, Pakistan, India,
മലപ്പുറം: (www.kvartha.com 31.12.2015) പാക് ചാരസംഘടനാ ബന്ധം ആരോപിച്ചു പിടികൂടിയ മലപ്പുറം പുളിക്കല്‍ സിയാംകണ്ടം സ്വദേശി കെ.കെ. രഞ്ജിത്തി (24)നെ കുറിച്ച് പുറത്ത് വരുന്ന വിവരങ്ങള്‍ വിശ്വസിക്കാനാകാത്തതാണെന്നും ആരോ മനഃപൂര്‍വം ചതിയില്‍ കുടുക്കി വഞ്ചിച്ചതാകാമെന്നും ബന്ധുക്കള്‍ ആരോപിച്ചു.

അഞ്ചുവര്‍ഷമായി വ്യോമസേനയില്‍ ലീഡിങ് എയര്‍ക്രാഫ്റ്റ്മാനായി ജോലിചെയ്യുന്ന രഞ്ജിത്ത് പ്രതിരോധ വിവരങ്ങള്‍ ചോര്‍ത്തിയെന്നും പ്രതിഫലമായി രഞ്ജിത്തിന്റെ ബാങ്ക് അക്കൗണ്ടിലേക്കു പണം വന്നുവെന്നുമൊക്കെ കേള്‍ക്കുന്നതു വിശ്വസിക്കാന്‍ കഴിയില്ല. കാരണം രഞ്ജിത്തിന്റെ വീടു പണിക്ക് രാമനാട്ടുകരയിലെ ബാങ്കില്‍നിന്ന് അഞ്ചു ലക്ഷം വായ്പയെടുത്താണ് പണം നല്‍കിയതെന്നും ബന്ധിക്കള്‍ പറഞ്ഞു.

Malappuram, Kerala, Pakistan, India.


Keywords: Malappuram, Kerala, Pakistan, India.