Follow KVARTHA on Google news Follow Us!
ad

മന്ത്രിമാര്‍, എംപിമാര്‍, എംഎല്‍എമാര്‍ തുടങ്ങിയ ഉന്നതരുമായി സരിത ഫോണിലൂടെ ബന്ധപ്പെട്ടിരുന്നതായി രേഖകള്‍

മന്ത്രിമാര്‍, എംപിമാര്‍, എംഎല്‍എമാര്‍ തുടങ്ങിയ ഉന്നതരുമായി സോളര്‍ തട്ടിപ്പ് കേസ് പ്രതി സരിത എസ്. നായര്‍ ഫോണിലൂടെ ബന്ധപ്പെട്ടിരുന്നതായി രേഖകള്‍ പരിശോധിച്ചപ്പോള്‍ വ്യക്തമായി. ചെങ്ങന്നൂര്‍ മുന്‍ ഡിവൈഎസ്പി ബിയും പ്രത്യേക അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥനായ പ്രസന്നന്‍നായര്‍ സോളര്‍ ജുഡീഷ്യല്‍ അന്വേഷണ കമ്മിഷനു നല്‍കിയ മൊഴിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. Kochi, Kerala, Minister, Case,
കൊച്ചി: (www.kvartha.com 31.12.2015) മന്ത്രിമാര്‍, എംപിമാര്‍, എംഎല്‍എമാര്‍ തുടങ്ങിയ ഉന്നതരുമായി സോളര്‍ തട്ടിപ്പ് കേസ് പ്രതി സരിത എസ്. നായര്‍ ഫോണിലൂടെ ബന്ധപ്പെട്ടിരുന്നതായി രേഖകള്‍ പരിശോധിച്ചപ്പോള്‍ വ്യക്തമായി. ചെങ്ങന്നൂര്‍ മുന്‍ ഡിവൈഎസ്പി ബിയും പ്രത്യേക അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥനായ പ്രസന്നന്‍നായര്‍ സോളര്‍ ജുഡീഷ്യല്‍ അന്വേഷണ കമ്മിഷനു നല്‍കിയ മൊഴിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

സരിതയുമൊന്നിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ സെക്രട്ടേറിയറ്റിലെത്തി കണ്ടതായി പരാതിക്കാരില്‍ ഒരാളായ മല്ലേലില്‍ ശ്രീധരന്‍നായര്‍ മൊഴി നല്‍കിയിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ക്രിമിനല്‍ കേസുമായി ബന്ധമില്ലാത്തതിനാലാണ് പ്രതികള്‍ക്ക് മന്ത്രിമാരുള്‍പ്പെടെ ഉന്നതരുമായുള്ള ബന്ധം അന്വേഷിക്കാതിരുന്നത്.

മുഖ്യമന്ത്രി നല്‍കിയതായി പറയുന്ന കത്ത് വ്യാജമായി നിര്‍മിച്ചതാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സരിത ചെക്ക് നല്‍കിയ കാര്യം ശരിയാണെന്നു ബോധ്യപ്പെട്ടുവെന്നും അദ്ദേഹം വ്യക്തമാക്കി.

Kochi, Kerala, Minister, Case, Saritha S Nair. Solar case.


Keywords:  Kochi, Kerala, Minister, Case, Saritha S Nair. Solar case.