Follow KVARTHA on Google news Follow Us!
ad

ബംഗാളില്‍ കോണ്‍ഗ്രസ്സുമായി സഖ്യത്തിനില്ലെന്ന് യെച്ചൂരി

ബംഗാളില്‍ കോണ്‍ഗ്രസുമായി സഖ്യത്തിനില്ലെന്ന് സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാംWest Bengal, Congress, V.S Achuthanandan, National,
കൊല്‍ക്കത്ത: (www.kvartha.com 31.12.2015) ബംഗാളില്‍ കോണ്‍ഗ്രസുമായി സഖ്യത്തിനില്ലെന്ന് സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. വിശാഖപട്ടണം പാര്‍ട്ടി കോണ്‍ഗ്രസ് അംഗീകരിച്ച അടവുനയത്തില്‍ പാര്‍ട്ടി ഉറച്ച് നില്‍ക്കുമെന്നും ഇക്കാര്യത്തില്‍ ആര്‍ക്കും സംശയം വേണ്ടെന്നും യെച്ചൂരി വ്യക്തമാക്കി. കൊല്‍ക്കത്ത പ്ലീനത്തില്‍ റിപ്പോര്‍ട്ടിനും പൊതുചര്‍ച്ചയ്ക്കും മറുപടി പറയുകയായിരുന്നു യെച്ചൂരി.

സംഘടനാ റിപ്പോര്‍ട്ട് പ്രതിനിധികള്‍ ഏകകണ്ഠമായാണ് അംഗീകരിച്ചത്. പാര്‍ട്ടിയിലെ ഐക്യം കാത്തുസൂക്ഷിക്കണമെന്നും കമ്യൂണിസ്റ്റ് മൂല്യങ്ങളില്‍നിന്ന് ഒരിക്കലും വ്യതിചലിക്കരുതെന്നും അദ്ദേഹം പറഞ്ഞു. ഐക്യത്തോടെ മുന്നേറിയാല്‍ ആര്‍ക്കും നമ്മെ തടയാനാകില്ലെന്നും പറഞ്ഞ യെച്ചൂരി പാര്‍ട്ടി അംഗങ്ങളോട് കേരളത്തിലും ബംഗാളിലും തിരഞ്ഞെടുപ്പിന് തയാറാകാനും ആഹ്വാനം ചെയ്തു. പാര്‍ട്ടിയ്ക്കുള്ളിലെ വ്യതിയാനങ്ങള്‍ ചെറുക്കണമെന്നും യെച്ചൂരി വ്യക്തമാക്കി.

സഖ്യം രൂപീകരിക്കുന്ന കാര്യത്തില്‍ പ്ലീനം കഴിഞ്ഞതിനു ശേഷം തീരുമാനമെടുക്കുമെന്ന് യച്ചൂരി നേരത്തെ വ്യക്തമാക്കിയിരുന്നു. അതേസമയം, ബംഗാളില്‍ കോണ്‍ഗ്രസുമായി സഖ്യം രൂപീകരിക്കുന്നതില്‍ തുറന്ന സമീപനമാണെന്നായിരുന്നു മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന്റെ നിലപാട്. ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിനെ താഴെയിറക്കുകയെന്ന വികാരമാണു വളര്‍ന്നുവരുന്നതെന്നും അതു കണക്കിലെടുക്കേണ്ടതുണ്ടെന്നും കാരാട്ട് വ്യക്തമാക്കിയിരുന്നു.

കോണ്‍ഗ്രസ് വിരുദ്ധതയെന്നതു പാര്‍ട്ടിയുടെ പഴയ നിലപാടാണ്. അടവുനയത്തിലെ വഴക്കമാണ് പാര്‍ട്ടി കോണ്‍ഗ്രസിന്റെ തീരുമാനം. താന്‍ കടുത്ത നിലപാടുകാരനാണെന്നതു മാധ്യമങ്ങളുടെ സൃഷ്ടിയാണെന്നും കാരാട്ട് പറഞ്ഞു. തിരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട സമീപനത്തെക്കുറിച്ചു പ്ലീനത്തിനുശേഷം സംസ്ഥാന സമിതി ചര്‍ച്ച ചെയ്യും. തുടര്‍ന്നു ലഭിക്കുന്ന നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ പൊളിറ്റ്ബ്യൂറോ അന്തിമ തീരുമാനമെടുക്കും. ആറാഴ്ചയ്ക്കുള്ളില്‍ തീരുമാനമുണ്ടാകുമെന്ന് കാരാട്ട് വിശദീകരിച്ചിരുന്നു.

കേന്ദ്ര കമ്മിറ്റി വരെ യുവ പ്രാതിനിധ്യം കൂട്ടാന്‍ ശ്രമിയ്ക്കാം എന്ന് പ്ലീനത്തില്‍ ധാരണയിലെത്തിയിട്ടുണ്ട്. അതേ സമയം പാര്‍ട്ടി നേതൃത്വത്തില്‍ സ്ത്രീകള്‍ക്ക് നല്‍കുന്നതു പോലെ യുവാക്കള്‍ക്ക് ക്വാട്ട നല്‍കാനാവില്ല. ഹിന്ദി മേഖലയില്‍ വേണ്ട രീതിയില്‍ ഇടപെടുന്നതില്‍ നേതൃത്വത്തിന് വീഴ്ച പറ്റിയെന്ന വിമര്‍ശനം റിപ്പോര്‍ട്ട് തള്ളിക്കളഞ്ഞു. ഇടപടല്‍ നടത്തുന്നുണ്ടെങ്കിലും മാറ്റമുണ്ടാക്കാന്‍ കഴിയുന്നില്ലെന്ന് പ്രകാശ് കാരാട്ട് പറഞ്ഞു.

West Bengal, Congress, V.S Achuthanandan, ഭേദഗതികളോടെയാണ് റിപ്പോര്‍ട്ടിന് അംഗീകാരം നല്‍കിയത്. സംഘടന റിപ്പോര്‍ട്ടില്‍ 36 ഭേദഗതികളും പ്രമേയങ്ങളില്‍ ആറ് ഭേദഗതികളും അംഗീകരിച്ചു. പ്രായോഗികമായി നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കാന്‍ ശ്രമിയ്ക്കുകയാണ് വേണ്ടത്. അതേ സമയം റിപ്പോര്‍ട്ട് അംഗീകരിയ്ക്കുന്നതിലല്ല നടപ്പാക്കുന്നതിലാണ് കാര്യമെന്നും കാരാട്ട് പറഞ്ഞു.

ഇതിനിടെ പ്ലീനം വേദിയില്‍ വി.എസ്.അച്യുതാനന്ദനെ ആദരിച്ചു. ഏറ്റവും മുതിര്‍ന്ന നേതാവെന്ന നിലയിലാണ് വി.എസിനെ ആദരിച്ചത്. വി.എസ് പാര്‍ട്ടിയ്ക്ക് മാര്‍ഗദീപമാണെന്ന് പൊളിറ്റ് ബ്യൂറോ അംഗം ബിമന്‍ ബോസ് പറഞ്ഞു.


Also Read:
ഉപ്പളയിലെ വെടിവെപ്പ്; ഗുണ്ടാനേതാക്കളായ കാലിയ റഫീഖും കസായി അലിയും പിടിയില്‍

Keywords: West Bengal, Congress, V.S Achuthanandan, National.