Follow KVARTHA on Google news Follow Us!
ad

ഇന്ത്യയുടെ അത്ഭുതബാലന്‍; ഒടിഞ്ഞു നുറുങ്ങുന്ന അസ്ഥികളുമായി മുഈന്‍ നീന്തുന്നത് വിജയത്തിലേക്ക്

ലോകാത്ഭുതങ്ങള്‍ ഏഴെങ്കില്‍ ജീവിന്‍ തുടിക്കുന്ന ഇന്ത്യയിലെ അത്ഭുതത്തെ മോയിന്‍ ജുനേദി എന്ന പേരിട്ടു വിളിക്കാം. Facing numerous obstacles is a part of life, and how you respond to these obstacles builds your character as an individual.
(www.kvartha.com 31.12.2015) ലോകാത്ഭുതങ്ങള്‍ ഏഴെങ്കില്‍ ജീവന്‍ തുടിക്കുന്ന ഇന്ത്യയിലെ അത്ഭുതത്തെ മുഈന്‍ ജുനേദി എന്ന പേരിട്ടു വിളിക്കാം. പതിനെട്ടു വയസുളള ജുനേദിയെ ഇന്ത്യയുടെ അത്ഭുതബാലനെന്നു വിളിക്കാം. പ്രതിസന്ധികളും പരിമിതികളും നമ്മളില്‍ പലരുടെയും ജീവിതത്തിന്റെ ഭാഗമാണ്. എന്നാല്‍ പ്രതിസന്ധികളെയൊക്കെ തരണം ചെയ്തു ജീവിതത്തില്‍ വിജയം കൊയ്യുന്നവര്‍ വളരെ ചുരുക്കമാണ്. സ്വന്തം പരിമിതികളോര്‍ത്തു വീടിന്റെ നാലുചുവരുകള്‍ക്കുളളില്‍ ഒതുങ്ങിക്കൂടുനിന്നവര്‍ മുഈനെപ്പോലുളളവരുടെ കഥ കേള്‍ക്കണം.

എല്ലുകള്‍ ഒടിഞ്ഞു നുറുങ്ങുന്ന അസുഖവുമായാണ് മുഈന്‍ ജനിച്ചു വീണത്. ഈ പതിനെട്ടു വയസിനിടെ 200 ഓളം ഒടിഞ്ഞ അസ്ഥികളുമായി ജീവിക്കുകയാണ് ഈ കൗമാരക്കാരന്‍. എന്നാല്‍ തളര്‍ന്ന മുഖത്തോടെ ഇതുവരെ ആരും മുഈനെ കണ്ടിട്ടില്ല. രാജ്യമറിയുന്ന പാരാലംപിക് നീന്തല്‍ ചാംപ്യനാണ് ഈ പയ്യനെന്നു പറയുമ്പോള്‍ മനസിലാവും അവന്റെ നേട്ടങ്ങള്‍. എല്ലുകള്‍ അകാരണമായി ഒടിയുന്നതാണ് മുഈന്റെ അസുഖം. വെറുതേ ഇരിക്കുമ്പോഴോ നടക്കുമ്പോഴോ എന്തിനേറെ വെറുതേയൊന്നു തൊട്ടാല്‍ പോലും മുഈന്റെ എല്ലുകള്‍ പൊടിയാന്‍ തുടങ്ങും.

അതുകൊണ്ട് നന്നേ ചെറുപ്പത്തില്‍ പോലും മുഈനെ കൈകളിലെടുക്കാന്‍ അവന്റെ മാതാപിതാക്കള്‍ ഭയപ്പെട്ടിരുന്നു. എടുക്കുമ്പോഴെങ്ങാനും അവന്റെ നേര്‍ത്ത എല്ലുകള്‍ പൊടിഞ്ഞു വീഴുമോയെന്നായിരുന്നു മാതാപിതാക്കളുടെ ഭയം. എന്നാല്‍ നിനച്ചിരിക്കാതെ പരിഭവിക്കുന്ന മോയിന്റെ എല്ലുകളേക്കാള്‍ ബലമേറിയതായിരുന്നു അവന്റെ മനസ്. സ്റ്റീലുപോലെ ഉറച്ചതെന്നു മുഈന്റെ മാതാപിതാക്കള്‍ പറയും. തോളെല്ലുകള്‍ രണ്ടും പിറകിലേക്ക് തിരിഞ്ഞിരിക്കുന്നതിനാല്‍ കൈയുപയോഗിച്ച് സ്വയം ആഹാരം കഴിക്കാന്‍ പോലും മുഈന് കഴിയില്ല. കാലുകള്‍ രണ്ടും വളഞ്ഞു ദുര്‍ബലമായതിനാല്‍ സ്വയം എഴുന്നേറ്റു നടക്കാനും കഴിയില്ല. ഒന്നര അടി ഉയരം മാത്രമാണ് ഈ പതിനെട്ടുകാനുളളത്.

എന്നാല്‍ നിശ്ചയദാര്‍ഢ്യം ഒന്നു കൊണ്ട് മാത്രം നീന്തല്‍ കുളത്തില്‍ നിന്ന് ഈ അത്ഭുത ബാലന്‍ മുങ്ങിയെടുത്ത നേട്ടങ്ങള്‍ ആരെയും അത്ഭുതപ്പെടുത്തും. ജൂനിയര്‍ വിഭാഗത്തില്‍ ഏഴ് ദേശീയ സ്വര്‍ണ മെഡലുകളും അന്താരാഷ്ട്രതലത്തില്‍ ഒരു മെഡലുമാണ് മുഈന്‍ വാരിക്കൂട്ടിയത്. ചുറ്റുമുളളവര്‍ വിചിത്രമെന്നു കരുതേണ്ട രൂപത്തിലൂടെ മുഈനെപ്പോലുളളവര്‍ നേടുന്ന നേട്ടങ്ങള്‍ക്ക് തിളക്കമേറുന്നതു ഇതുകൊണ്ടാണ്.
           
Moin Junnedi wonder india

SUMMARY: Facing numerous obstacles is a part of life, and how you respond to these obstacles builds your character as an individual. But 18-year-old Moin Junnedi faced more obstacles in his life as compared to the average human, but that didn't deter this para swimmer from bringing laurels to the country.