Follow KVARTHA on Google news Follow Us!
ad

വീട്ടുടമയുടെ മകനെ കുത്തിക്കൊല്ലാന്‍ ശ്രമിച്ച വീട്ടുജോലിക്കാരി ജയിലിനുള്ളില്‍ ആത്മഹത്യ ചെയ്തു

അറാര്‍(സൗദി അറേബ്യ): (www.kvartha.com 31.12.2015) വീട്ടുടമയുടെ മകനെ കുത്തിക്കൊല്ലാന്‍ ശ്രമിച്ച വീട്ടുജോലിക്കാരി ജയിലിനുള്ളില്‍ ജീവനൊടുക്കി. House maid, Stabbed, Suicide, Jail,
അറാര്‍(സൗദി അറേബ്യ): (www.kvartha.com 31.12.2015) വീട്ടുടമയുടെ മകനെ കുത്തിക്കൊല്ലാന്‍ ശ്രമിച്ച വീട്ടുജോലിക്കാരി ജയിലിനുള്ളില്‍ ജീവനൊടുക്കി. സൗദി അറേബ്യയിലെ അറാര്‍ പട്ടണത്തിലാണ് സംഭവം.

ജയിലിലെ കക്കൂസിനുള്ളിലാണ് എതോപ്യന്‍ പൗരയായ യുവതി തൂങ്ങിമരിച്ചത്. പരിശോധനയ്‌ക്കെത്തിയ ജയില്‍ ജീവനക്കാരാണ് യുവതിയെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടനെ ആശുപത്രിയിലേയ്ക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്ന് സബ്ഖ് പത്രം റിപോര്‍ട്ട് ചെയ്തു.

കഴിഞ്ഞയാഴ്ചയാണ് യുവതിയെ പോലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചത്. വീട്ടുടമയുടെ 13കാരനായ മകനെ കറി കത്തിക്ക് കുത്തിക്കൊല്ലാന്‍ ശ്രമിച്ചതിനെ തുടര്‍ന്നായിരുന്നു അറസ്റ്റ്. ആക്രമണത്തില്‍ കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.

House maid, Stabbed, Suicide, Jail,

SUMMARY: An Ethiopian housemaid who stabbed her employer’s little son many times used the toilet flush rope to end her life inside prison in Saudi Arabia.

Keywords: House maid, Stabbed, Suicide, Jail,