Follow KVARTHA on Google news Follow Us!
ad

വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ ഡി വൈ എസ് പിക്ക് സസ്‌പെന്‍ഷന്‍

വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ ഡി വൈ എസ് പിക്ക് സസ്‌പെന്‍ഷന്‍. കോട്ടയം ഡി വൈ എസ് Kochi, House Wife, Complaint, Threatened, Kerala,
കൊച്ചി: (www.kvartha.com 31.12.2015) വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ ഡി വൈ എസ് പിക്ക് സസ്‌പെന്‍ഷന്‍. കോട്ടയം ഡി വൈ എസ് പി ടി എ ആന്റണിയെയാണ് സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തത്. എ ഡി ജി പിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്യാന്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഉത്തരവിടുകയായിരുന്നു.

വീട്ടമ്മയുടെ പരാതിയില്‍ കോട്ടയം ഈസ്റ്റ് പോലീസ് ചൊവ്വാഴ്ച കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.
എസ്.പിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എറണാകുളം റേഞ്ച് ഐ ജിയാണ് എ ഡി ജി പിക്ക് റിപ്പോര്‍ട്ട് നല്‍കിയത്.

ഭര്‍ത്താവിനും മകനുമെതിരെ കള്ളക്കേസ് എടുക്കുമെന്ന് ഭീഷണിപ്പെടുത്തി ക്വാര്‍ട്ടേഴ്‌സില്‍ വിളിച്ചു വരുത്തി ഡി വൈ എസ് പി തന്നെ പീഡിപ്പിക്കുകയും പിന്നീട് മൂന്നു മണിക്കൂറോളം മുറിയില്‍ പൂട്ടിയിട്ടെന്നുമാണ് പരാതിയില്‍ പറയുന്നത്. ഇരുവരും തമ്മില്‍ നേരത്തെ പരിചയം ഉണ്ടായിരുന്നുവെന്നാണ് വിവരം.


Kochi, House Wife, Complaint, Threatened, Kerala.


Also Read:
ബാനര്‍ കെട്ടുന്നതിനിടെ രണ്ട് യുവാക്കള്‍ ഷോക്കേറ്റ് മരിച്ചു

Keywords: Kochi, House Wife, Complaint, Threatened, Kerala.