Follow KVARTHA on Google news Follow Us!
ad

ജമ്മുകശ്മീര്‍ മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സയീദ് ഐസിയുവില്‍

ന്യൂഡല്‍ഹി: (www.kvartha.com 30.12.2015) ന്യൂഡല്‍ഹി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ പ്രവേശിപ്പിച്ച ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സയീദിനെ ഇന്റന്‍സീവ് കെയര്‍ യൂണിറ്റിലേയ്ക്ക് മാറ്റി. Jammu Kashmir, Mufti Muhammad Sayeed, ICU, AIIMS,
ന്യൂഡല്‍ഹി: (www.kvartha.com 30.12.2015) ന്യൂഡല്‍ഹി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ പ്രവേശിപ്പിച്ച ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സയീദിനെ ഇന്റന്‍സീവ് കെയര്‍ യൂണിറ്റിലേയ്ക്ക് മാറ്റി. എയര്‍ ആംബുലന്‍സില്‍ ഡല്‍ഹിയിലെത്തിച്ച സയീദിനെ കഴിഞ്ഞ വ്യാഴാഴ്ചയാണ് എയിംസില്‍ പ്രവേശിപ്പിച്ചത്.

രണ്ട് ദിവസമായുണ്ടായ കഴുത്തുവേദനയെ തുടര്‍ന്നായിരുന്നു ഇത്. വേദനയ്ക്ക് ശമനമില്ലാതായതോടെ ഇദ്ദേഹത്തെ ഐസിയുവിലേയ്ക്ക് മാറ്റുകയായിരുന്നു. ഡിസംബര്‍ 24 മുതല്‍ സയീദ് ഐസിയുവിലാണെന്ന് എയിംസ് വക്താവ് അമിത് ഗുപ്ത പറഞ്ഞു.

ആന്റിബയോട്ടിക്കുകളും ആന്റി ഫംഗല്‍ മരുന്നുകളുമാണ് അദ്ദേഹത്തിന് നല്‍കുന്നത്. പൂര്‍ണ ബോധവാനായ സയീദ് മരുന്നുകളോട് പ്രതികരിക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്യുന്നുണ്ടെന്നും ഗുപ്ത വ്യക്തമാക്കി.

Jammu Kashmir, Mufti Muhammad Sayeed, ICU, AIIMS,

SUMMARY: New Delhi: Jammu and Kashmir Chief Minister Mufti Muhammad Sayeed has been admitted to the intensive care unit (ICU) in AIIMS after his condition deteriorated, an official said on Wednesday.

Keywords: Jammu Kashmir, Mufti Muhammad Sayeed, ICU, AIIMS,