Follow KVARTHA on Google news Follow Us!
ad

സല്‍ക്കാരത്തിനിടെ നയതന്ത്രജ്ഞന് ഒന്നും തിരിഞ്ഞില്ല; സിംഗപ്പൂര്‍ പതാക മേശ വിരിപ്പാക്കിയതിന് ഇസ്രയേല്‍ മാപ്പ് പറഞ്ഞ് തലയൂരി

സല്‍ക്കാരത്തിനിടെ നയതന്ത്രജ്ഞന്‍ സിംഗപ്പൂരിന്റെ പതാകയെടുത്ത് മേForeigners, Embassy, World,
സിംഗപ്പൂര്‍: (www.kvartha.com 31.12.2015) സല്‍ക്കാരത്തിനിടെ നയതന്ത്രജ്ഞന്‍ സിംഗപ്പൂരിന്റെ പതാകയെടുത്ത് മേശ വിരിപ്പാക്കിയ സംഭവത്തില്‍ ഇസ്രായേല്‍ സിംഗപ്പൂരിനോട് മാപ്പ് പറഞ്ഞു. സിംഗപ്പൂര്‍ വിദേശകാര്യ മന്ത്രാലയം ഇസ്രായേല്‍ സ്ഥാനപതിയെ വിളിച്ചുവരുത്തി സംഭവത്തില്‍ പ്രതിഷേധം അറിയിച്ചു. നയതന്ത്രജ്ഞന്റെ ദൗര്‍ഭാഗ്യകരമായ പെരുമാറ്റത്തില്‍ നടുക്കം രേഖപ്പെടുത്തിയ സിംഗപ്പൂരിലെ ഇസ്രായേല്‍ എമ്പസി പെരുമാറ്റ ദൂഷ്യത്തിന് നയതന്ത്രജ്ഞനെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് അറിയിക്കുകയും ചെയ്തു.

ഇരുരാജ്യങ്ങളും തമ്മിലുള്ള അടുത്ത സൗഹൃദത്തിന്റെ പശ്ചാത്തലത്തില്‍ ഇസ്രായേല്‍ എത്ര പ്രാധാന്യത്തോടെയാണ് സംഭവത്തെ കാണുന്നതെന്നാണ് നയതന്ത്രജ്ഞനെതിരെയുള്ള നടപടി സൂചിപ്പിക്കുന്നതെന്നും പ്രസ്താവനയില്‍ എമ്പസി വ്യക്തമാക്കി.

സിംഗപ്പൂര്‍ കൊടി ദുരുപയോഗം ചെയ്യുന്നത് ഗുരുതരമായ കുറ്റമാണ്. ഇസ്രായേല്‍ എമ്പസിയുടെ മാപ്പപേക്ഷയും നയതന്ത്രജ്ഞനെ ശിക്ഷിക്കുമെന്നുള്ള ഉറപ്പിനെയും സ്വാഗതം ചെയ്യുന്നു. വിദേശികള്‍ ഉള്‍പ്പെടെയുള്ള എല്ലാവരും രാജ്യത്തിന്റെ നിയമങ്ങളും ചട്ടങ്ങളും പാലിക്കുകയും ബഹുമാനിക്കുകയും വേണമെന്ന് സിംഗപ്പൂര്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

Israeli Embassy apologises after staff used Singapore flag as tablecloth, Foreigners, Embassy, World.



Also Read:
ബാനര്‍ കെട്ടുന്നതിനിടെ രണ്ട് യുവാക്കള്‍ ഷോക്കേറ്റ് മരിച്ചു


Keywords: Israeli Embassy apologises after staff used Singapore flag as tablecloth, Foreigners, Embassy, World.