Follow KVARTHA on Google news Follow Us!
ad

സാഫ് കപ്പ് ഫുട്‌ബോളില്‍ ഇന്ത്യ ഫൈനലില്‍

സാഫ് കപ്പ് ഫുട്‌ബോളില്‍ രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്ക് മാലദ്വീപിനെ തകര്‍ത്ത് ഇന്ത്യ ഫൈനലില്‍. തിരുവനന്തപുരം കാര്യവട്ടം സ്‌റ്റേഡിയത്തില്‍ നടന്ന വാശിയേറിയ സെമിഫൈനല്‍ മത്സരത്തില്‍ 25ാം മിനിറ്റില്‍ ക്യാപ്ടന്‍ സുനില്‍ ഛേത്രിയിലൂടെ ഇന്ത്യ ആദ്യ ഗോളും നേടി. India, Saff Football, Football Player, Football, Sports, Thiruvananthapuram,
തിരുവനന്തപുരം: (www.kvartha.com 31.12.2015) സാഫ് കപ്പ് ഫുട്‌ബോളില്‍ രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്ക് മാലദ്വീപിനെ തകര്‍ത്ത് ഇന്ത്യ ഫൈനലില്‍. തിരുവനന്തപുരം കാര്യവട്ടം സ്‌റ്റേഡിയത്തില്‍ നടന്ന വാശിയേറിയ സെമിഫൈനല്‍ മത്സരത്തില്‍ 25ാം മിനിറ്റില്‍ ക്യാപ്ടന്‍ സുനില്‍ ഛേത്രിയിലൂടെ ഇന്ത്യ ആദ്യ ഗോളും നേടി.

സ്‌കോര്‍ 1-0. 34ാം മിനിറ്റില്‍ മാലദ്വീപ് പ്രതിരോധനിരയ്ക്ക് മുകളിലൂടെ നര്‍സാരി ഉയര്‍ത്തി നല്‍കിയ പന്തില്‍ ജെജെ ലാല്‍പെഖുലെയുടെ തകര്‍പ്പന്‍ ഫിനിഷിങ്. സ്‌കോര്‍ 2-0. ആദ്യ പകുതിയുടെ ഇന്‍ജുറി ടൈമില്‍ മാലദ്വീപ് ആദ്യ ഗോള്‍ നേടി.

സ്‌കോര്‍ 2-1. രണ്ടാം പകുതിയില്‍ 66ാം മിനിറ്റില്‍ നായകന്‍ സുനില്‍ ഛേത്രിയില്‍നിന്നും ലഭിച്ച പന്ത് തടയാനെത്തിയ മാലദ്വീപ് പ്രതിരോധനിരയെ മറികടന്ന് ഗോളിലേക്ക് ജെജെ തള്ളി വിട്ടു. ജെജെയുടെ രണ്ടാം ഗോളോടെ ഇന്ത്യ 3-1 ന് മുന്നില്‍.

78ാം മിനുട്ടില്‍ കോര്‍ണറില്‍നിന്നും വന്ന പന്തില്‍ അംദാന്‍ അലിയുടെ തകര്‍പ്പന്‍ ഹെഡര്‍ ഇന്ത്യന്‍ വലയില്‍. സ്‌കോര്‍ 3-2. കളി അവസാനിച്ചതോടെ ആവേശം നിറഞ്ഞ ഫൈനല്‍ പോരാട്ടത്തിന് ഇന്ത്യ യോഗ്യത നേടിയതോടെ ഗ്യാലറികളില്‍ നിന്ന് ആര്‍പ്പുവിളികള്‍ മുഴങ്ങി.

Keywords:  India, Saff Football, Football Player, Football, Sports, Thiruvananthapuram.