Follow KVARTHA on Google news Follow Us!
ad

രാമക്ഷേത്രം നിര്‍മ്മിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം: കേന്ദ്രമന്ത്രി മഹേഷ് ശര്‍മ്മ

അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് കേന്ദ്രമന്ത്രി മഹേഷ് ശര്‍മ്മ. എന്നാല്‍ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ സുപ്രീം കോടതി വിധിയ്ക്ക് വേണ്ടി Union Minister, Mahesh Sharma, Ram temple, Ayodhya,
ന്യൂഡല്‍ഹി: (www.kvartha.com 30.12.2015) അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് കേന്ദ്രമന്ത്രി മഹേഷ് ശര്‍മ്മ. എന്നാല്‍ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ സുപ്രീം കോടതി വിധിയ്ക്ക് വേണ്ടി കാത്തിരിയ്ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ക്ഷേത്രനിര്‍മ്മാണം വൈകിയ്ക്കുന്നത് പരസ്പര ധാരണയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പാണെന്നും മഹേഷ് ശര്‍മ്മ പറഞ്ഞു.

രാജ്യത്തെ ജനങ്ങളുടെ സ്വപ്‌നമാണ് എത്രയും പെട്ടെന്ന് രാമക്ഷേത്രം നിര്‍മ്മിയ്ക്കുകയെന്നത്. ഇക്കാര്യത്തില്‍ സര്‍ക്കാരും പാര്‍ട്ടിയും നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. ബി.ജെ.പി ക്ഷേത്രനിര്‍മ്മാണത്തിന് പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.

പ്രസ്താവന വന്‍ വിവാദമായതോടെ ഇക്കാര്യത്തില്‍ മുതിര്‍ന്ന നേതാക്കളായിരിക്കും തീരുമാനമെടുക്കുക എന്നായിരുന്നു മഹേഷ് ശര്‍മ്മയുടെ വിശദീകരണം.

ശ്രീരാമന്റെ ജീവ ചരിത്രം ചിത്രീകരിക്കുന്ന മ്യൂസിയത്തിന്റെ നിര്‍മ്മാണത്തിന് കേന്ദ്ര സര്‍ക്കാര്‍ 175 കോടി അനുവദിച്ചിട്ടുണ്ടെന്ന് മഹേഷ് ശര്‍മ്മ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അയോധ്യയിലാണീ മ്യൂസിയം സ്ഥാപിക്കുക.

Union Minister, Mahesh Sharma, Ram temple, Ayodhya,


SUMMARY: Bulandshahr (UP): Union Minister Mahesh Sharma has said that his government is committed to building the Ram Temple at Ayodhya but would wait for the Supreme Court verdict or arrive at a “mutual understanding” on constructing the temple.

Keywords: Union Minister, Mahesh Sharma, Ram temple, Ayodhya,