Follow KVARTHA on Google news Follow Us!
ad

ഇന്ത്യന്‍ കറന്‍സി നോട്ടുകളില്‍ ഗാന്ധിജി മാത്രമല്ല ഇനി മുതല്‍ വിവേകാനന്ദനും അംബേദ്കറും മുഖചിത്രമായി വരും

ഇന്ത്യന്‍ കറന്‍സി നോട്ടുകളില്‍ ഇനിമുതല്‍ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിക്ക് പുറമെ മുNew Delhi, Prime Minister, Narendra Modi, Congress, National,
ന്യൂഡല്‍ഹി: (www.kvartha.com 31.12.2015) ഇന്ത്യന്‍ കറന്‍സി നോട്ടുകളില്‍ ഇനിമുതല്‍ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിക്ക് പുറമെ മുഖചിത്രമായി സ്വാമി വിവേകാനന്ദന്‍, ഡോ. ബി.ആര്‍. അംബേദ്കര്‍ എന്നിവരെ കൂടി ഉള്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ട്. ആര്‍ബിഐയിലെ മുന്‍ സാമ്പത്തിക ശാസ്ത്രജ്ഞനായിരുന്ന നരേന്ദ്ര ജാദവ് ഇതുമായി ബന്ധപ്പെട്ട ശുപാര്‍ശ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് കൈമാറിയിട്ടുണ്ട്.

നിലവില്‍ പ്രധാമനമന്ത്രി അധ്യക്ഷനായ അംബേദ്കറുടെ 125ാം ജന്മദിന ആഘോഷ കമ്മറ്റിയില്‍ അംഗമാണ് നരേന്ദ്ര ജാദവ്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി നേതൃത്വം നല്‍കിയിരുന്ന ദേശീയ ഉപദേശക സമിതിയിലും യുപിഎ ഭരണകാലത്തെ പ്ലാനിങ് കമ്മിഷനിലും ജാദവ് അംഗമായിരുന്നു.

യുഎസിലെയും യുകെയിലെയും കറന്‍സി നോട്ടുകളില്‍ പല പ്രമുഖരുടെയും ചിത്രങ്ങള്‍ ആലേഖനം ചെയ്യുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഇത്തരം സാധ്യതകള്‍ ഇന്ത്യയിലും പരീക്ഷിക്കാവുന്നതാണെന്ന് ജാദവ് ചൂണ്ടിക്കാട്ടുന്നത്.

രാജ്യത്ത് നമുക്ക് ഗാന്ധിജിയെപോലെ അംബേദ്കറും വിവേകാനന്ദനും അടക്കമുള്ള സ്ഥാപിത പിതാക്കന്‍മാരുണ്ട്. അവര്‍ക്കു കൂടി കറന്‍സി നോട്ടുകളില്‍ ഇടം അനുവദിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. നേരത്തെ, ഗാന്ധിജിക്കു പുറമെ അംബേദ്കര്‍, ഛത്രപതി ശിവജി,ജവഹര്‍ലാല്‍ നെഹ്‌റു, ഇന്ദിരാഗാന്ധി എന്നിവരുടെ ചിത്രങ്ങള്‍ ഉള്‍പെടുത്തുന്നതിനെ കുറിച്ച് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ രാജ്യത്തുടനീളമുള്ള ജനങ്ങളില്‍ നിന്ന് അഭിപ്രായം തേടാന്‍ തീരുമാനിച്ചിരുന്നു.

1966 മുതല്‍ രാജ്യത്തെ കറന്‍സി നോട്ടുകളില്‍ ഗാന്ധിജിയുടെ ചിത്രം മാത്രമാണ് ആലേഖനം
ചെയ്തുവരുന്നത്. ഒരു രാജ്യത്തിന്റെ കറന്‍സി നോട്ടുകളില്‍ മുഖചിത്രമായി പരിഗണിക്കപ്പെടുകയെന്നത് ആ രാജ്യത്തിന്റെ നയങ്ങളുമായും പാരമ്പര്യവുമായും ഏറെ ബന്ധപ്പെട്ടു കിടക്കുന്നതാണ്. അതുകൊണ്ടുതന്നെ, ഈ ശുപാര്‍ശ അംഗീകരിക്കപ്പെട്ടാല്‍ അത് രാജ്യത്തെ സംബന്ധിച്ചിടത്തോളം വലിയൊരു മാറ്റമാകുമെന്ന് കരുതപ്പെടുന്നു.

അതിനിടെ, ശുപാര്‍ശ അംഗീകരിക്കപ്പെട്ടാല്‍ അത് വലിയ രാഷ്ട്രീയ വാക്‌പോരിന് വഴിതുറക്കാന്‍ സാധ്യതയുണ്ടെന്നും സൂചനയുണ്ട്. പ്രത്യേകിച്ചും, പ്രമുഖ നേതാക്കളുടെ പാരമ്പര്യം സ്വന്തമാക്കാന്‍ ബിജെപി ശ്രമിക്കുന്നതായി കോണ്‍ഗ്രസ് ആരോപണം ഉന്നയിക്കുന്ന പശ്ചാത്തലത്തില്‍. സര്‍ദാര്‍ വല്ലഭായ് പട്ടേല്‍, ഡോ. ബി.ആര്‍. അംബേദ്കര്‍, സ്വാമി വിവേകാനന്ദന്‍ തുടങ്ങിയവരെല്ലാം ഈ ഗണത്തില്‍പ്പെടുന്നവരായതിനാല്‍ ഈ ശുപാര്‍ശയുടെ രാഷ്ട്രീയ പ്രായോഗികതയേക്കുറിച്ചും സംശയങ്ങളേറെയാണ്.


Ex-NAC member to PM Modi: Images of Swami Vivekananda and B R Ambedkar should appear on rupee note, New Delhi, Prime Minister, Narendra Modi, Congress, National.


Also Read:
മദ്യപിച്ച് കാറോടിച്ച് അകത്തായി
Keywords: Ex-NAC member to PM Modi: Images of Swami Vivekananda and B R Ambedkar should appear on rupee note, New Delhi, Prime Minister, Narendra Modi, Congress, National.