Follow KVARTHA on Google news Follow Us!
ad

യുവതി ഓടിക്കൊണ്ടിരുന്ന ട്രെയിനിലെ കക്കൂസില്‍ പ്രസവിച്ചു; പാളത്തില്‍ വീണ കുഞ്ഞ് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു

ഡോക്ടറെ കാണാന്‍ പോവുകയായിരുന്ന പൂര്‍ണ ഗര്‍ഭിണി ട്രെയിന്‍ യാത്രയ്ക്കിടെDoctor, hospital, Treatment, National,
ബറെയ്‌ലി(യുപി): (www.kvartha.com 31.12.2015) ഡോക്ടറെ കാണാന്‍ പോവുകയായിരുന്ന പൂര്‍ണ ഗര്‍ഭിണി ട്രെയിന്‍ യാത്രയ്ക്കിടെ കക്കൂസില്‍ പ്രസവിച്ചു. കുഞ്ഞ് കക്കൂസിന്റെ കുഴിയിലൂടെ നേരെ പാളത്തില്‍ വീണു. അത്ഭുതമെന്നു പറയട്ടെ കുഞ്ഞിന് യാതൊരു പരിക്കുമേറ്റിട്ടില്ല.

കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശിലെ ബറെയ്‌ലിയ്ക്കടുത്തുള്ള ഭോജിപുര റെയില്‍വേ സ്‌റ്റേഷനടുത്താണ് സംഭവം നടന്നത്. നേപ്പാളി യുവതിയായ പുഷ്പ തമ്തയാണ് തീവണ്ടിയിലെ കക്കൂസില്‍ പ്രസവിച്ചത്. നേത്രരോഗ വിദഗ്ദനെ കാണാനാണ് പുഷ്പ തനിച്ച് ട്രെയിനില്‍ യാത്ര ചെയ്തത്.

എന്നാല്‍ ട്രെയിന്‍ ഭോജിപുര സ്‌റ്റേഷനിലെത്തിയതോടെ കടുത്ത പ്രസവ വേദന
അനുഭവപ്പെട്ട പുഷ്പ പുറത്തിറങ്ങി ആരുടേയും സഹായം തേടാതെ നേരെ കക്കൂസിലേക്ക് പോവുകയായിരുന്നു. ഇതിനിടെ പുഷ്പ കക്കൂസില്‍ പ്രസവിച്ചെങ്കിലും വണ്ടി നീങ്ങിത്തുടങ്ങിയതിനാല്‍ കുഞ്ഞ് കക്കൂസിലെ കുഴിയിലൂടെ നേരെ പാളത്തിലേയ്ക്ക് വീഴുകയായിരുന്നു.

കുഞ്ഞിന്റെ കരച്ചില്‍ കേട്ട് സംശയം തോന്നിയ യാത്രക്കാര്‍ ഉടന്‍ ചങ്ങല വലിച്ച് വണ്ടി നിര്‍ത്തിക്കുകയായിരുന്നു. പുറത്തിറങ്ങി നോക്കിയപ്പോള്‍ റെയില്‍ പാളത്തില്‍ കുഞ്ഞിനെ കണ്ടെത്തുകയും ചെയ്തു. കുഞ്ഞിനെ ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചു. കുഞ്ഞിന് പരിക്കൊന്നുമേറ്റിട്ടില്ലെന്ന് പരിശോധനയ്ക്ക് ശേഷം ഡോക്ടര്‍ പറഞ്ഞു.

Baby Born In Train Toilet Slips Onto Tracks, Survives, Doctor, Hospital, Treatment, National.


Also Read:
മദ്യപിച്ച് കാറോടിച്ച് അകത്തായി

Keywords: Baby Born In Train Toilet Slips Onto Tracks, Survives, Doctor, Hospital, Treatment, National.