Follow KVARTHA on Google news Follow Us!
ad

അസിന്റെ വിവാഹ ക്ഷണക്കത്ത് സംസാരവിഷയമാകുന്നു

ആരാധകരുടെ ഇപ്പോഴത്തെ സംസാരവിഷയം ബോളിവുഡ് സുന്ദരി അസിന്റെ വിവാഹ Ernakulam, Actress, Bollywood, Cinema, Entertainment,
(www.kvartha.com 31.12.2015) ആരാധകരുടെ ഇപ്പോഴത്തെ സംസാരവിഷയം ബോളിവുഡ് സുന്ദരി അസിന്റെ വിവാഹ ക്ഷണക്കത്താണ്. മലയാളിയും എറണാകുളം സ്വദേശിനിയുമായ അസിന്‍ സിനിമയില്‍ ഏറെ തിളങ്ങിയത് തമിഴിലും ബോളിവുഡിലുമാണ്.

ജനുവരി 23 ന് വിവാഹിതയാകുന്ന അസിന്റെ വിവാഹക്ഷണക്കത്ത് താരം തന്നെയാണ് ട്വിറ്ററിലൂടെ പങ്കിട്ടത്. ലളിതവും മനോഹരവുമായ ഗോള്‍ഡ് പ്ലേറ്റ് കാര്‍ഡില്‍ തയ്യാറാക്കിയതാണ് ക്ഷണക്കത്ത്. ഹര്‍ഭജന്‍ സിംഗിന്റെയും ഗീത ബസ്രയുടെയും വിവാഹക്ഷണക്കത്തു തയ്യാറാക്കിയ ഇഡിസി ഡിസൈന്‍ തന്നെയാണ് അസിന്റെയും വിവാഹക്ഷണക്കത്തു തയ്യാറാക്കിയത്. കൂള്‍ ക്ലീന്‍ അസിന്‍ മൈക്രോമാക്‌സ് സ്ഥാപകന്‍ രാഹുല്‍ ശര്‍മയാണ് അസിനെ വിവാഹം കഴിക്കുന്നത്. ഇരുവരുടേയും പ്രണയവിവാഹമാണ്.

ലോകത്തിലെ തന്നെ പ്രായം കുറഞ്ഞ സമ്പന്നരായ ബിസിനസ്സുകാരില്‍ ഒരാളാണ് രാഹുല്‍ ശര്‍മ്മ. നടന്‍ അക്ഷയ്കുമാറിന്റെ അടുത്ത സുഹൃത്തുകൂടിയായ രാഹുലിനെ അസിനു പരിചയപ്പെടുത്തിയതും അക്ഷയ് ആണ്.

Also Read:
ഉപ്പളയിലെ വെടിവെപ്പ്; ഗുണ്ടാനേതാക്കളായ കാലിയ റഫീഖും കസായി അലിയും പിടിയില്‍


Asin Rahul sharma wedding invitation card, Ernakulam, Actress, Bollywood, Cinema,

Keywords: Asin Rahul sharma wedding invitation card, Ernakulam, Actress, Bollywood, Cinema, Entertainment.