Follow KVARTHA on Google news Follow Us!
ad

ഇത്രയും വേണ്ടായിരുന്നു! അമീര്‍ ഖാന്റെ കരണത്തടിക്കാന്‍ വെബ്‌സൈറ്റ്; ഇതുവരെ താരത്തിന്റെ മുഖത്തടിച്ചത് 3.5 ലക്ഷം പേര്‍!

മുംബൈ: (www.kvartha.com 30.11.2015) രാജ്യത്തെ അസഹിഷ്ണുതയെ കുറിച്ച് രൂക്ഷമായി പ്രതികരിച്ച അമീര്‍ ഖാന്റെ മുഖത്തടിക്കുന്നവര്‍ക്ക് ശിവസേന ഒരു ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരുന്നു. Aamir Khan, Slap, Website, Intolerance,
മുംബൈ: (www.kvartha.com 30.11.2015) രാജ്യത്തെ അസഹിഷ്ണുതയെ കുറിച്ച് രൂക്ഷമായി പ്രതികരിച്ച അമീര്‍ ഖാന്റെ മുഖത്തടിക്കുന്നവര്‍ക്ക് ശിവസേന ഒരു ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ അമീറിനെ തല്ലാന്‍ ഇനാം പ്രഖ്യാപിച്ച നേതാക്കള്‍ക്കോ ജനങ്ങള്‍ക്കോ ധൈര്യമുണ്ടായില്ല.

ഇപ്പോഴിതാ നേരിട്ട് തല്ലിയില്ലെങ്കിലും താരത്തിന്റെ കരണം പുകയ്ക്കാന്‍ തുടങ്ങിയിരിക്കുകയാണ് ഒരു സംഘം വിദ്യാര്‍ത്ഥികള്‍. അമീറിനെ തല്ലാന്‍ ഒരു വെബ്‌സൈറ്റുമായി എത്തിയിരിക്കുകയാണ് മിയാമി ആഡ് സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍.

വെബ്‌സൈറ്റില്‍ അമീറിനെ തല്ലാനായി ഒരു കൈയ്യുണ്ട്. അതുപയോഗിച്ച് അമീറിന്റെ മുഖത്തടിക്കാം. ഇതുവരെ മൂന്നര ലക്ഷം പേര്‍ അമീറിന്റെ മുഖത്തടിച്ചു.
Aamir Khan, Slap, Website, Intolerance,

എന്നാല്‍ വെബ്‌സൈറ്റിന് പിന്നില്‍ വെറും തമാശ മാത്രമാണ് ഉദ്ദേശിച്ചതെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. ഇതിന് ഒരു രാഷ്ട്രീയ ലക്ഷ്യവുമില്ല. ഞങ്ങളുടെ തമാശയോട് സഹിഷ്ണുത പുലര്‍ത്തണമെന്നും അവര്‍ വെബ്‌സൈറ്റിലൂടെ ആവശ്യപ്പെട്ടു.

അതേസമയം വിദ്യാര്‍ത്ഥികളോട് അത്രയൊന്നും സഹിഷ്ണുത കാണിക്കേണ്ടെന്ന നിലപാടിലാണ് സോഷ്യല്‍മീഡിയ. വെബ്‌സൈറ്റിനെതിരെ അമീര്‍ ആരാധകര്‍ രംഗത്തെത്തി കഴിഞ്ഞു.


അടി കൊള്ളാനില്ല, വേണേല്‍ ചുംബിച്ചോളൂ... അമീര്‍ ഖാന്റെ മുഖത്തടിക്കാനുണ്ടാക്കിയ വെബ്‌സൈറ്റില്‍ ഇപ്പോള്‍ ചുംബിക്കാന്‍ അവസരംRead: http://goo.gl/GHBkBS
Posted by Kvartha World News on Monday, November 30, 2015
SUMMARY: Now the intolerance debate over Aamir Khan’s statement reached to a new height. A website slapaamir.com has been launched to slap Mr. Perfectionist. The website launched by a group of students of Miami Ad School.

Keywords: Aamir Khan, Slap, Website, Intolerance,