Follow KVARTHA on Google news Follow Us!
ad

കേസിനു പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചന: വെള്ളാപ്പള്ളി നടേശന്‍

തനിക്കെതിരെയുള്ള കേസിനു പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയെന്നു എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. തനിക്കെതിരെയുള്ള കേസിനെ രാഷ്ട്രീയമായും നിയമപരമായും നേരിടും. രാഷ്ട്രീയ തീരുമാന പ്രകാരമാണ് കേസെടുത്തത്. താന്‍ തെറ്റു ചെയ്തിട്ടില്ലെന്നു കോടതിയില്‍ തെളിയിക്കും. Thiruvananthapuram, Kerala, Vellapally Natesan, Case,

തിരുവനന്തപുരം: (www.kvartha.com 30.11.2015) തനിക്കെതിരെയുള്ള കേസിനു പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയെന്നു എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. തനിക്കെതിരെയുള്ള കേസിനെ രാഷ്ട്രീയമായും നിയമപരമായും നേരിടും. രാഷ്ട്രീയ തീരുമാന പ്രകാരമാണ് കേസെടുത്തത്. താന്‍ തെറ്റു ചെയ്തിട്ടില്ലെന്നു കോടതിയില്‍ തെളിയിക്കും.

സാമൂഹിക നീതി വേണമെന്നു പറഞ്ഞാല്‍ മതവിദ്വേഷമാണോ. മതസൗഹാര്‍ദമാണു ലക്ഷ്യമെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി. സമത്വമുന്നേറ്റയാത്ര തകര്‍ക്കാന്‍ ഗൂഢാലോചനയുടെ ഭാഗമാണിത്. ജയിലില്‍ പോകേണ്ടി വന്നാല്‍ പോകുമെന്നും രമേശ് ചെന്നിത്തല മന്ത്രിയെന്ന നിലയില്‍ രാഷ്ട്രീയതീരുമാനം നടപ്പാക്കിയതാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.

കോഴിക്കോട് അഴുക്കുചാല്‍ വൃത്തിയാക്കുന്നതിനിടെ അപകടത്തില്‍പെട്ടവരെ രക്ഷിക്കു്‌നനതിനിടെ മരിച്ച ഓട്ടോറിക്ഷ ഡ്രൈവര്‍ നൗഷാദിനെതിരെ വര്‍ഗീയ പരാമര്‍ശം നടത്തിയതിന് വെള്ളാപ്പള്ളി നടേശനെതിരെ പോലീസ് കേസെടുത്തിരുന്നു. വര്‍ഗീയ വിഷം ചീറ്റുന്ന തരത്തില്‍ പ്രസംഗിച്ച് വെള്ളാപ്പള്ളിക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് കേരളത്തിലെ പ്രമുഖ രാഷ്ടീയ നേതാക്കളെല്ലാം രംഗത്തെത്തിയിരുന്നു.

Thiruvananthapuram, Kerala, Vellapally Natesan, Case.


Keywords: Thiruvananthapuram, Kerala, Vellapally Natesan, Case.