Follow KVARTHA on Google news Follow Us!
ad

നിയമസഭാ തിരഞ്ഞെടുപ്പിന് മേല്‍ക്കൈ നേടാന്‍ സുധീരന്റെ ജനരക്ഷായാത്രയ്ക്ക് പിന്നാലെ മുഖ്യമന്ത്രി നയിക്കുന്ന ജനസമ്പര്‍ക്ക യാത്രയും

നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കെപിസിസി പ്രസിഡന്റ് വി എം സുധീരന്റെ Kottayam, KPCC, Chief Minister, UDF, Conference, Kerala,
കോട്ടയം: (www.kvartha.com 30.11.2015) നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കെപിസിസി പ്രസിഡന്റ് വി എം സുധീരന്റെ ജനരക്ഷായാത്രയ്ക്ക് പിന്നാലെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നയിക്കുന്ന ജനസമ്പര്‍ക്ക യാത്രയും അടുത്തുതന്നെ നടത്താന്‍ പാര്‍ട്ടിയുടെ തീരുമാനം.

ഇതിനുള്ള ആലോചനകള്‍ യുഡിഎഫ് നേതൃതലത്തില്‍ തകൃതിയായി നടക്കുകയാണ്. നിയമസഭാ തിരഞ്ഞെടുപ്പിന് മേല്‍ക്കൈ നേടാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ യാത്ര അനിവാര്യമാണെന്ന അഭിപ്രായമാണ് നേതൃനിരയിലുള്ള ഭൂരിഭാഗത്തിനുമുള്ളത്. മാര്‍ച്ച് ഒന്നിന് തിരഞ്ഞെടുപ്പ് ചട്ടങ്ങള്‍ നിലവില്‍ വന്നാല്‍ ഇനിയൊരു ജനസമ്പര്‍ക്ക പരിപാടി നടത്താനുള്ള സമയം ലഭിക്കുകയില്ല. അതുകൊണ്ടാണ് മുഖ്യമന്ത്രി തന്നെ നയിക്കുന്ന ജനസമ്പര്‍ക്ക യാത്ര കാസര്‍കോട് നിന്ന് പാറശാല വരെ നടത്തുന്നതിനെപ്പറ്റി യുഡിഎഫില്‍ ആലോചനയുയര്‍ന്നത്.

അതേസമയം സുധീരന്റെ യാത്രയ്ക്ക് പിന്നാലെ മറ്റൊരു യാത്ര കൂടി നടത്തുന്നതിനോട് ചിലര്‍ക്ക് എതിര്‍പ്പുണ്ടായിരുന്നു. എന്നാല്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഒരു യാത്ര കൊണ്ട് യുഡിഎഫിന് ആകമാനം ഉണര്‍വുണ്ടാകില്ലെന്നും താഴെത്തട്ടിലുള്ള പൊതുജനങ്ങളിലേക്കെത്താന്‍ കഴിയില്ലെന്നുമാണ് നേതൃതലത്തിന്റെ അഭിപ്രായം.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ഉയര്‍ത്തിക്കാട്ടി ജനസമ്പര്‍ക്ക മാതൃകയില്‍ പരിപാടി വേണമെന്നും ആദ്യ ഘട്ടത്തില്‍ തിരഞ്ഞെടുക്കപ്പെട്ട എഴുപത് നിയോജകമണ്ഡലങ്ങളില്‍ വലിയ പൊതു സമ്മേളനങ്ങള്‍ മുഖ്യമന്ത്രി നേരിട്ടു പങ്കെടുത്തു നടത്തണമെന്നും അഭിപ്രായം ഉയര്‍ന്നു. എന്നാല്‍ അതിലും നല്ലത് മുഖ്യമന്ത്രി തന്നെ യാത്ര നടത്തുകയാണെന്ന് ഒടുവില്‍ തീരുമാനമാവുകയായിരുന്നു.

Sudheerans Jana Raksha Yatra's behind Oommen Chandys Jana Sambarkka Yatra, Kottayam, KPCC, Chief Minister, വോട്ട് ഓണ്‍ അക്കൗണ്ട് പാസാക്കാന്‍ ഫെബ്രുവരില്‍ ചേരാന്‍ ഉദ്ദേശിക്കുന്ന നിയമസഭാ സമ്മേളനം സാഹചര്യങ്ങള്‍ ഒത്തുവന്നാല്‍ ജനുവരിയില്‍ തന്നെ നടത്താനും സര്‍ക്കാര്‍ ആലോചിക്കുന്നു. വോട്ട് ഓണ്‍ അക്കൗണ്ട് തയാറാക്കുന്ന നടപടിക്രമങ്ങള്‍ ധനവകുപ്പ് ഉന്നതര്‍ തുടങ്ങിക്കഴിഞ്ഞു.

ധനവകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ഇതിനായുള്ള സെക്രട്ടറി തല ചര്‍ച്ചകള്‍ തുടങ്ങിയിട്ടുണ്ട്. ജനുവരി നാലിന് തുടങ്ങി ഫെബ്രുവരി ഒന്‍പതിനാണ് കെപിസിസി പ്രസിഡന്റിന്റെ ജനരക്ഷായാത്ര അവസാനിക്കുന്നത്.

Also Read:
ഒരു വര്‍ഷം മുമ്പ് വീടുവിട്ട പെണ്‍കുട്ടി വീണ്ടും വീടുവിട്ടു

Keywords: Sudheerans Jana Raksha Yatra's behind Oommen Chandys Jana Sambarkka Yatra, Kottayam, KPCC, Chief Minister, UDF, Conference, Kerala.