Follow KVARTHA on Google news Follow Us!
ad

പ്രതിപക്ഷം നടുത്തളത്തിലിറങ്ങി; ബാറില്‍ മുങ്ങി പ്രക്ഷുബ്ധമായ സഭ പിരിഞ്ഞു

ബാര്‍ കോഴക്കേസില്‍ മന്ത്രി കെ.ബാബുവിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം നടുത്തളത്തിലിറങ്ങിയതോടെ പ്രക്ഷുബ്ധമായ സഭ പിരിഞ്ഞു. തിങ്കളാഴ്ച രാവിലെ സഭ ചേര്‍ന്നപ്പോള്‍ മുതല്‍ പ്രതിപക്ഷം പ്രതിഷേധം ആരംഭിച്ചു. Thiruvananthapuram, Kerala, Assembly, Government, K.Babu,
തിരുവനന്തപുരം: (www.kvartha.com 30.11.2015)  ബാര്‍ കോഴക്കേസില്‍ മന്ത്രി കെ.ബാബുവിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം നടുത്തളത്തിലിറങ്ങിയതോടെ പ്രക്ഷുബ്ധമായ സഭ പിരിഞ്ഞു. തിങ്കളാഴ്ച രാവിലെ സഭ ചേര്‍ന്നപ്പോള്‍ മുതല്‍ പ്രതിപക്ഷം പ്രതിഷേധം ആരംഭിച്ചു.

 എക്‌സൈസ് മന്ത്രി കെ. ബാബുവിന്റെ രാജി ആവശ്യപ്പെട്ടു പ്ലക്കാര്‍ഡുകളും ബാനറുകളുമായാണ് പ്രതിപക്ഷം നിയമസഭയിലെത്തിയത്. തുടര്‍ന്ന് കെ. ബാബുവിനെ മന്ത്രിസ്ഥാനത്തുനിന്ന് പുറത്താക്കി കേസെടുത്ത് അന്വേഷണം നടത്തണമെന്ന ആവശ്യമുയര്‍ത്തി പ്രതിപക്ഷം ബഹളം  വെക്കുകയായിരുന്നു. വിഷയത്തില്‍ തീരുമാനമുണ്ടാകും വരെ പ്രതിഷേധം തുടരുമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ പറഞ്ഞു.

ചോദ്യോത്തര വേളയില്‍ മന്ത്രി ബാബു മറുപടി നല്‍കവെയാണ് പ്രതിപക്ഷം ബഹളം ആരംഭിച്ചത്. ഇതുമായി ബന്ധപ്പെട്ട് നല്‍കിയ അടിയന്തര പ്രമേയം ശൂന്യവേളയില്‍ പരിഗണിക്കാമെന്ന് സ്പീക്കര്‍ എന്‍.ശക്തന്‍ ഉറപ്പു നല്‍കിയിരുന്നു. കെ.എം. മാണിക്കും ബാബുവിനും രണ്ട് നീതിയാണെന്നും ഒരു കോടി വാങ്ങിയയാള്‍ പുറത്തും പത്തുകോടി വാങ്ങിയയാള്‍ അകത്തെന്നും കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചു.

Keywords:  Thiruvananthapuram, Kerala, Assembly, Government, K.Babu.