Follow KVARTHA on Google news Follow Us!
ad

വീരന്റെ എസ്‌ജെഡി ജനുവരിയില്‍ യുഡിഎഫ് വിടും; സെക്കുലറില്‍ ലയിക്കാതെ എല്‍ഡിഎഫിലേക്ക്

എം പി വീരേന്ദ്രകുമാറിന്റെ നേതൃത്വത്തിലുള്ള സോഷ്യലിസ്റ്റ് ജനതാദള്‍ ജനുവരിയില്‍ യുഡിഎഫ് Thiruvananthapuram, UDF, Chief Minister, Oommen Chandy, palakkad, Kodiyeri Balakrishnan, Kerala,
തിരുവനന്തപുരം: (www.kvartha.com 30.11.2015) എം പി വീരേന്ദ്രകുമാറിന്റെ നേതൃത്വത്തിലുള്ള സോഷ്യലിസ്റ്റ് ജനതാദള്‍ ജനുവരിയില്‍ യുഡിഎഫ് വിട്ട് ഇടതുമുന്നണിയില്‍ ചേരും. ഇക്കാര്യത്തില്‍ സിപിഎമ്മും ദളും തമ്മില്‍ ഏകദേശ ധാരണയായി. നിയമസഭാ തെരഞ്ഞെടുപ്പ് ഏപ്രിലിലാണ്. അതിന്റെ മുന്നൊരുക്കങ്ങള്‍ ഇടതുമുന്നണി തുടങ്ങിക്കഴിഞ്ഞു. എന്നാല്‍ സീറ്റു വിഭജന ചര്‍ച്ചകളിലേക്കു കടക്കുന്നത് ജനുവരി ആദ്യമായിരിക്കും.

ജനുവരി 15ന് പിണറായി വിജയന്‍ നേതൃത്വം നല്‍കുന്ന കേരളയാത്ര തുടങ്ങുകയും ചെയ്യും. ഇതു രണ്ടിനും മുമ്പ് ഇടതുമുന്നണിയിലേക്കു വരണമെന്നാണ് സിപിഎം ദളിനോട് ആവശ്യപ്പെട്ടിരിക്കുന്നതെന്ന് അറിയുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ദള്‍ സംസ്്ഥാന പ്രസിഡന്റ് എംപി വീരേന്ദ്രകുമാറിനോട് നിലപാടു വ്യക്തമാക്കിയിട്ടുണ്ട്.

പലവട്ടം രണ്ടു പാര്‍ട്ടികളും തമ്മില്‍ നടന്ന ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ യുഡിഎഫ് വിടാന്‍ ദളും ഇടതുമുന്നണിയിലേക്കു സ്വീകരിക്കാന്‍ സിപിഎമ്മും സമ്മതിച്ചിട്ടുണ്ട്. അത് ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത് അവസാന നിമിഷം മതിയെന്നാണ് തീരുമാനം. സിപിഎം ആസ്ഥാനമായ എകെജി സെന്ററില്‍ നടക്കുന്ന കോടിയേരിയും വീരേന്ദ്രകുമാറും സംയുക്ത വാര്‍ത്താസമ്മേളനം നടത്തും.

അതേസമയം, നിലവില്‍ ഇടതുമുന്നണിയിലുള്ള ജനതാദളില്‍ (എസ്) എസ്‌ജെഡി ലയിക്കുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. പാര്‍ട്ടി എന്ന നിലയില്‍ത്തന്നെ തങ്ങളെ ഘടകകക്ഷിയാക്കണം എന്നാണ് വീരേന്ദ്രകുമാറിന്റെയും മറ്റു നേതാക്കളുടെയും നിലപാട്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് എസ്‌ജെഡിക്ക് കൊടുത്തത് ഒമ്പതു സീറ്റുകളാണ്. രണ്ടുപേര്‍ ജയിച്ചു. എന്നാല്‍ ഇടതുമുന്നണി ജനതാദള്‍ എസിനു കൊടുത്ത അഞ്ചു സീറ്റുകളില്‍ നാലുപേരും ജയിച്ചു. ഈ മേല്‍ക്കൈ ഉള്ളതുകൊണ്ട് എസ്‌ജെഡി കൂടി വരുമ്പോള്‍ 10 സീറ്റുകള്‍ മല്‍സരിക്കാന്‍ കിട്ടിയാലും അതില്‍ നിന്ന് രണ്ടോ മൂന്നോ സീറ്റുകളില്‍ കൂടുതല്‍ കൊടുക്കാനാകില്ല എന്നാണ് ജനതാദള്‍ എസിന്റെ നിലപാടെന്ന് അറിയുന്നു.

അതിനേക്കാള്‍ നല്ലത് സ്വന്തം നിലയില്‍ ഘടക കക്ഷിയാകുന്നതാണെന്ന നിലപാടാണ്
എസ്‌ജെഡിക്കുള്ളത്. അവര്‍ക്ക് സിപിഎം അഞ്ചു സീറ്റു കൊടുത്തേക്കും. ജനതാദള്‍ ഒന്നായിരുന്നപ്പോള്‍ എല്‍ഡിഎഫ് 12 സീറ്റുകള്‍ വരെ അവര്‍ക്ക് കൊടുത്തിട്ടുണ്ട്. വീരേന്ദ്രകുമാറും കോടിയേരിയും കോഴിക്കോട്ട് കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ വീരനെ അനുനയിപ്പിക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിതന്നെ അദ്ദേഹവുമായി ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പാലക്കാട്ട് വീരേന്ദ്രകുമാറിനെ കോണ്‍ഗ്രസ് തോല്‍പ്പിച്ചു എന്ന വികാരം ഇപ്പോഴും എസ്‌ജെഡിയില്‍ ശക്തമാണ്.

Socialist Janatha Dal to join LDF On January 2016, Thiruvananthapuram, UDF, Chief Minister, Oommen Chandy, palakkad, Kodiyeri Balakrishnan, Kerala.


Also Read:
ഒരു വര്‍ഷം മുമ്പ് വീടുവിട്ട പെണ്‍കുട്ടി വീണ്ടും വീടുവിട്ടു

Keywords:  Socialist Janatha Dal to join LDF On January 2016, Thiruvananthapuram, UDF, Chief Minister, Oommen Chandy, palakkad, Kodiyeri Balakrishnan, Kerala.