Follow KVARTHA on Google news Follow Us!
ad

വംശീയ അതിക്രമം: ന്യൂ ജഴ്‌സിയില്‍ സൗദി വിദ്യാര്‍ത്ഥിനിക്ക് കുത്തേറ്റു

പാശ്ചാത്യ രാജ്യങ്ങളിൽ മുസ്ലീങ്ങൾക്കെതിരെയുള്ള അതിക്രമങ്ങൾ പെരുകുന്നു. കൊളംബിയ യൂണിവേഴ്സിറ്റിയിലെ മെഡിക്കൽ വിദ്യാർത്ഥിനിയായ പെൺകുട്ടിക്ക് An unidentified man in a street at Hackensack, New Jersey, stabbed a female Saudi a fourth year medical student of Colombia University in Hackensack.
ന്യൂജഴ്സി: (www.kvartha.com 30.11.2015) പാശ്ചാത്യ രാജ്യങ്ങളില്‍ മുസ്ലീങ്ങള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ പെരുകുന്നു. കൊളംബിയ യൂണിവേഴ്‌സിറ്റിയിലെ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിക്ക് കുത്തേറ്റതാണ് ഇതില്‍ ഒടുവിലത്തെ സംഭവം.

വിദ്യാര്‍ത്ഥിനിയെ കറുത്ത കാറില്‍ പിന്തുടര്‍ന്ന രണ്ട് യുവാക്കള്‍ അവസരം ഒത്തുവന്നപ്പോള്‍ കത്തിക്ക് കുത്തുകയായിരുന്നു. ആക്രമണത്തിന് ശേഷം ഇരുവരും രക്ഷപ്പെട്ടു.
എന്നാല്‍ തനിക്ക് നേരെയുണ്ടായത് വംശീയ അതിക്രമമല്ലെന്ന് യുവതി പറയുന്നു.
അക്രമികള്‍ തന്റെ മുഖപടത്തില്‍ സ്പര്‍ശിക്കുകയോ തനിക്കെതിരെ വംശീയ വെറിപൂണ്ട പരാമര്‍ശങ്ങള്‍ നടത്തുകയോ ഉണ്ടായില്ലെന്നും അവള്‍ പറഞ്ഞു.

യാത്രക്കാരായ ചിലരാണ് കുത്തേറ്റ യുവതിയെ ആശുപത്രിയിലെത്തിച്ചത്. പോലീസെത്തി യുവതിയുടെ മൊഴിയെടുത്തിട്ടുണ്ട്. പ്രതികളെ ഉടന്‍ കണ്ടെത്തുമെന്നും അവരെ നിയമത്തിന് മുന്‍പില്‍ കൊണ്ടുവരുമെന്നും പോലീസ് ഉറപ്പ് നല്‍കിയതായി യുവതി മാധ്യങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

An unidentified man in a street at Hackensack, New Jersey, stabbed a female Saudi a fourth year medical student of Colombia University in Hackensack.


Summery:  An unidentified man in a street at Hackensack, New Jersey, stabbed a female Saudi a fourth year medical student of Colombia University in Hackensack.