Follow KVARTHA on Google news Follow Us!
ad

ബാര്‍ ബാര്‍ ദേഖോ, കത്രീനയുടെ മുടിക്കെന്തു പറ്റി?

ഫാന്റത്തിന് ശേഷം കത്രീന കൈഫ് നായികയാവുന്ന ചിത്രമാണ് ബാര്‍ ബാര്‍ ദേഖോ. Bollywood actress Katrina Kaif, who is currently shooting for her upcoming film ‘Baar Baar Dekho’, will be seen in a new avatar in Nitya Mehra’s directorial.
(www.kvartha.com 30.11.2015) ഫാന്റത്തിന് ശേഷം കത്രീന കൈഫ് നായികയാവുന്ന ചിത്രമാണ് ബാര്‍ ബാര്‍ ദേഖോ. ചിത്രവുമായി ബന്ധപ്പെട്ട് ചില വിവാദങ്ങളും കൊടുമ്പിരി കൊണ്ടിരിക്കുന്നതിനിടെ നായികയായ കത്രീനയുടെ പുതിയ ലുക്കാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്.

ചിത്രത്തില്‍ ഷോര്‍ട്ട് ഹെയര്‍ ലുക്കില്‍ കുറേക്കൂടി ചെറുപ്പം തോന്നുന്ന ലുക്കാണ് കത്രീനയുടേത്. കഥാപാത്രത്തിന് വേണ്ടി എന്തു വിട്ടുവീഴ്ചയ്ക്കും തയാറാവുന്ന കത്രീന പുതിയ ചിത്രത്തിലെ കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്ക് വേണ്ടിയാണ് മുടിയുടെ നീളം കുറച്ചത്.

അസിസ്റ്റന്റ് ഡയറക്റ്റര്‍ നിത്യ മെഹ്‌റ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ബാര്‍ ബാര്‍ ദേഖോ. ചിത്രത്തിലെ കൊറിയോഗ്രാഫറമായി കത്രീന ഉടുക്കിലാണെന്നു നേരത്തേ ഗോസിപ്പുകള്‍ ഉയര്‍ന്നിരുന്നു. സിദ്ധാര്‍ഥ് മല്‍ഹോത്രയാണ് ചിത്രത്തിലെ നായകന്‍.

തബുവും ചിത്രത്തിലൊരു പ്രധാനവേഷത്തിലെത്തുന്നുണ്ട്. അഭിഷേക് കപൂര്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രത്തിലും കത്രീന തന്നെയാണ് നായിക. ഫിത്തൂറിലെ കത്രീനയുടെ ചുവപ്പ് നിറം കലര്‍ന്ന തലമുടി നേരത്തേ വാര്‍ത്തയായിരുന്നു. ആദിത്യ റോയ് കപൂറും കത്രീനയും ആദ്യമായി ജോഡികളാവുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

Bollywood actress Katrina Kaif, who is currently shooting for her upcoming film ‘Baar Baar Dekho’, will be seen in a new avatar in Nitya Mehra’s directorial. The actress will be sporting a short hairdo for the film. Katrina Kaif, who likes to experiment with her looks, has chopped her hair to give authenticity for her character.


SUMMARY: Bollywood actress Katrina Kaif, who is currently shooting for her upcoming film ‘Baar Baar Dekho’, will be seen in a new avatar in Nitya Mehra’s directorial. The actress will be sporting a short hairdo for the film. Katrina Kaif, who likes to experiment with her looks, has chopped her hair to give authenticity for her character.