Follow KVARTHA on Google news Follow Us!
ad

പാരീസ് ഉച്ചകോടിക്കിടെ മോഡി -നവാസ് ഷെരീഫ് കൂടിക്കാഴ്ച

പാരീസ് കാലാവസ്ഥ വ്യതിയാന ഉച്ചകോടിക്കിടെ ഇന്ത്യ പാക് പ്രധാനമന്ത്രിമാരുടെ കൂടിക്കാഴ്ച. തികച്ചും വ്യക്തിപരമായിരുന്നു കൂടിക്കാഴ്ച. കണ്ടയുടനെ ഇരുവരും പരസ്പരം ഹസ്തദാനം Prime Minister Narendra Modi met his Pakistani counterpart Nawaz Sharif at COP 21 here today
പാരീസ്: (www.kvartha.com 30.11.2015) പാരീസ് കാലാവസ്ഥ വ്യതിയാന ഉച്ചകോടിക്കിടെ ഇന്ത്യ പാക് പ്രധാനമന്ത്രിമാരുടെ കൂടിക്കാഴ്ച. തികച്ചും വ്യക്തിപരമായിരുന്നു കൂടിക്കാഴ്ച. കണ്ടയുടനെ ഇരുവരും പരസ്പരം ഹസ്തദാനം ചെയ്ത് കുശല സംഭാഷണങ്ങൾ നടത്തി.

വിദേശകാര്യ വക്താവ് വികാസ് സ്വരൂപാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.
ഇതിന് മുന്‍പ് കഴിഞ്ഞ സെപ്റ്റംബറില്‍ നടന്ന യു.എന്‍ ജനറല്‍ അസംബ്ലിയിലാണ് ഇരു നേതാക്കളും ഒരുമിച്ച് പങ്കെടുത്തത്. എന്നാല്‍ എന്‍.എസ്.എ ചര്‍ച്ച റദ്ദാക്കിയതിന്റെയും അതിര്‍ത്തിയിലെ സംഘര്‍ഷങ്ങളുടെയും പശ്ചാത്തലത്തില്‍ ഇരു നേതാക്കളും അന്ന് സൗഹൃദ സംഭാഷണത്തില്‍ നിന്നു പോലും വിട്ടുനിന്നു.

ഇന്ന് തന്നെ (തിങ്കളാഴ്ച) യു.എസ് പ്രസിഡന്റ് ബരാക്ക് ഒബാമയുമായും മോഡി കൂടിക്കാഴ്ച നടത്തും. ഫ്രഞ്ച് പ്രസിഡന്റ് ഫ്രാങ്കോയിസ് ഹൊളാണ്ടെയും പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ചേര്‍ന്ന് ഉഷ്ണമേഖലയില്‍ ഊര്‍ജ സമ്പന്നമായ നൂറിലധികം രാജ്യങ്ങളുടെ സഹകരണ പദ്ധതിക്ക് തുടക്കം കുറിക്കും.

Prime Minister Narendra Modi met his Pakistani counterpart Nawaz Sharif at COP 21 here today.


Paris, Nov. 30 : Prime Minister Narendra Modi met his Pakistani counterpart Nawaz Sharif at COP 21 here today.