Follow KVARTHA on Google news Follow Us!
ad

ജമ്മുവില്‍ പാക് ചാര സംഘത്തെ പിടികൂടി; ബിഎസ് എഫ് ജവാനും ഐഎസ് ഐ ഏജന്റും അറസ്റ്റില്‍

ജമ്മു: (www.kvartha.com 30.11.2015) ജമ്മുവില്‍ പാക് ചാരസംഘത്തെ പിടികൂടിയതായി ഡല്‍ഹി പോലീസ് െ്രെകം ബ്രാഞ്ച്. Delhi Police Crime Branch, ISI spy, BSF Jawan, Arrested,
ജമ്മു: (www.kvartha.com 30.11.2015) ജമ്മുവില്‍ പാക് ചാരസംഘത്തെ പിടികൂടിയതായി ഡല്‍ഹി പോലീസ് െ്രെകം ബ്രാഞ്ച്. ബിഎസ് എഫ് ജവാനേയും പാക് ചാരസംഘടനയുടെ ഏജന്റായ യുവാവിനേയും അറസ്റ്റ് ചെയ്തതിട്ടുണ്ട്. ഇവരെ കൂടാതെ നിലവില്‍ സര്‍വീസിലുള്ള ഒരു സൈനീക ഉദ്യോഗസ്ഥനും റിട്ടയര്‍ ചെയ്ത മറ്റൊരു ഉദ്യോഗസ്ഥനും സംഘത്തിലുള്ളതായി വിവരം ലഭിച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.

ജമ്മു റെയില്‍ വേ സ്‌റ്റേഷനില്‍ നിന്നുമാണ് പോലീസ് ബിഎസ് എഫ് ജവാനേയും ഐഎസ്.ഐ ചാരനേയും അറസ്റ്റ് ചെയ്തത്.

അറസ്റ്റിലാകാത്ത രണ്ട് സൈനീക ഉദ്യോഗസ്ഥരാണ് ഐഎസ്.ഐ ചാരന് രഹസ്യ വിവരങ്ങള്‍ കൈമാറിയിരുന്നത്. ജമ്മു കശ്മീരിലെ രജൗരി ജില്ല സ്വദേശിയാണ് ഖഫൈതുല്ല ഖാന്‍ എന്ന മാസ്റ്റര്‍ രാജ(44).

കൊല്‍ക്കത്തയില്‍ നിന്നും നേരത്തേ അറസ്റ്റിലായ ഐഎസ് ഐ ചാരന്മാരുമായി ഇയാള്‍ക്ക് ബന്ധമുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. റിട്ടയേര്‍ഡ് സൈനീക ഉദ്യോഗസ്ഥനായ മുനവര്‍ ഹുസൈന്‍ എന്നയാള്‍ക്ക് വേണ്ടിയും പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.

Delhi Police Crime Branch, ISI spy, BSF Jawan, Arrested,


SUMMARY: Delhi Police Crime Branch on Sunday claimed to have busted an espionage racket for allegedly providing confidential information to a suspected ISI operative. According to sources, apart from BSF personnel, one serving and one retired Indian Army lower rank staff are also involved in the racket that used to provide documents to the suspected ISI operative.

Keywords: Delhi Police Crime Branch, ISI spy, BSF Jawan, Arrested,